ADVERTISEMENT

1990 കളിൽ യുകെയിലെ കലാരംഗത്ത് ആധിപത്യം സ്ഥാപിച്ച ബ്രിട്ടീഷ് കലാകാരനും ആർട്ട് കളക്ടറുമാണ് ഡാമിയൻ സ്റ്റീവൻ ഹിർസ്റ്റ്. യുണൈറ്റഡ് കിംഗ്ഡത്തിലെ ഏറ്റവും ധനികനായ കലാകാരനായ അദ്ദേഹത്തിന്റെ ആസ്തി 2020ൽ 384 ദശലക്ഷം യുഎസ് ഡോളറായിരുന്നുവെന്ന് (3200 കോടി രൂപ) കണക്കാക്കപ്പെടുന്നു. മരണം ഒരു കേന്ദ്ര വിഷയമായ കലാരൂപങ്ങളാണ് ഡാമിയൻ ഹിർസ്റ്റിന്റെ പ്രത്യേകത. 

ഡാമിയൻ ഹിർസ്റ്റ്, Image Credit: .instagram.com/damienhirst
ഡാമിയൻ ഹിർസ്റ്റ്, Image Credit: .instagram.com/damienhirst

സ്രാവ്, ആടുകൾ, പശുക്കൾ എന്നിവയുൾപ്പെടെ ചത്ത മൃഗങ്ങളുടെ മൃതശരീരം സംരക്ഷിച്ചു വെച്ചാണ് കലാസൃഷ്ടികളുടെ ഒരു പരമ്പര അദ്ദേഹം സൃഷ്ടിച്ചത്. ഇവയിൽ ഏറ്റവും അറിയപ്പെടുന്നത്, 14 അടി (4.3 മീറ്റർ) നീളമുള്ള ഒരു കടുവ സ്രാവിനെ സൂക്ഷിച്ചിരിക്കുന്ന 'ദി ഫിസിക്കൽ ഇംപോസിബിലിറ്റി ഓഫ് ഡെത്ത് ഇൻ ദി മൈൻഡ് ഓഫ് സോൺ ലിവിംഗ്' ആണ്.

hirst-art-5-
Image Credit: .instagram.com/damienhirst

1965-ൽ ജനിച്ച ഡാമിയനെ, മാതാപിതാക്കളുടെ വേർപിരിയലിനുശേഷം അമ്മയാണ് വളർത്തിയത്. ചെറുപ്പം മുതലേ കലാപരമായ ചായ്‌വുകൾ പ്രകടിപ്പിച്ച ഡാമിയൻ കൗമാരപ്രായത്തിൽ ഒരു മോർച്ചറിയിൽ ജോലി ചെയ്തു. മരണവുമായുള്ള ഈ നേരിട്ടുള്ള കണ്ടുമുട്ടൽ മായാത്ത അടയാളമാണ് ഡാമിയനിൽ അവശേഷിപ്പിച്ചത്. മരണം, ജീർണ്ണത, ജീവിതത്തിന്റെ ദുർബലത എന്നിവയിൽ അദ്ദേഹത്തിന്റെ കലാപരമായ താൽപ്പര്യത്തെ സ്വാധീനിച്ചു. ദി ഫിസിക്കൽ ഇംപോസിബിലിറ്റി ഓഫ് ഡെത്ത് ഇൻ ദി മൈൻഡ് ഓഫ് സംവൺ ലിവിംഗ് (1991), ഫോർ ദ ലവ് ഓഫ് ഗോഡ് സീരീസ് (2007) തുടങ്ങിയ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കലാരൂപങ്ങളിൽ മരണം ആവർത്തിച്ചു വരാൻ കാരണം ഇതാണ്.

hirst-art-3-
Image Credit: .instagram.com/damienhirst

സെക്കൻഡറി സ്കൂളിൽ നിന്ന് പുറത്താക്കപ്പെടുകയും കടയിൽ മോഷണം നടത്തിയതിന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു ഡാമിയന് എന്നാൽ കാലക്രമേണ പ്രശസ്തനായി. വിഷാദരോഗത്തോടും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തോടും പോരാടിയാണ് ഡാമിയന്‍ ജീവിത വിജയം നേടിയത്. പ്രകോപനപരമായ ഇൻസ്റ്റാളേഷനുകൾക്കും കലയുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിക്കുന്നതിനും പേരുകേട്ട ഡാമിയന്റെ കലാരൂപങ്ങൾ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, സൃഷ്ടിപരമായ ആവിഷ്കാരത്തിന്റെ പുതിയ വഴികൾ തേടുന്നവയാണ് ഇവ. 

hirst-art-4-
Image Credit: .instagram.com/damienhirst

കലാകാരനും സംരംഭകനും തമ്മിലുള്ള അതിർവരമ്പുകൾ വിജയകരമായി മായിച്ച കൗശലക്കാരനായ ഒരു വ്യവസായിയാണ് അദ്ദേഹം. കലാവിപണിയിൽ അദ്ദേഹം സജീവമായി പങ്കെടുക്കുകയും പലപ്പോഴും ഗാലറികളെ മറികടന്ന് ലേല സ്ഥാപനങ്ങളിലൂടെ നേരിട്ട് കലാസൃഷ്ടികൾ വിൽക്കുകയും ലാഭം വർധിപ്പിക്കുകയും ചെയ്തു. ഈ നീക്കത്തെ ചിലർ വിമർശിക്കുന്നുണ്ടെങ്കിലും, കലാവിപണിയിലെ വിദഗ്ധനായ കളിക്കാരനെന്ന നിലയിൽ ഹിർസ്റ്റിന്റെ പ്രശസ്തി ഉറപ്പിക്കപ്പെട്ടു. ബ്യൂട്ടിഫുൾ ഇൻസൈഡ് മൈ ഹെഡ് ഫോർ എവർ എന്ന സൃഷ്ടി ലേലത്തിൽ 200 മില്യണിലധികം ഡോളറുകളാണ് നേടിയത്.

ഡാമിയൻ ഹിർസ്റ്റ്, Image Credit: .instagram.com/damienhirst
ഡാമിയൻ ഹിർസ്റ്റ്, Image Credit: .instagram.com/damienhirst

സമ്പത്തും പ്രശസ്തിയും ഉണ്ടായിരുന്നിട്ടും, ഹിർസ്റ്റ് മനുഷ്യസ്‌നേഹത്തിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ല. ഗോൾഡ്‌സ്മിത്ത്സ് കോളജിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി സ്‌കോളർഷിപ്പ് ഫണ്ട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള വിവിധ കാര്യങ്ങൾക്ക് പിന്തുണ നൽകാൻ അദ്ദേഹം തന്റെ സമ്പത്ത് വിനിയോഗിക്കുന്നു.

English Summary:

Damien Hirst: The Richest British Artist Dominating the Art Scene

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com