ADVERTISEMENT

പ്രണയദിനമെന്ന് വിളിച്ച് നാം പ്രണയത്തെ പരിമിതപ്പെടുത്തണമോ? പ്രണയം ജീവിതകാലം മുഴുവൻ ആഘോഷിക്കാനുള്ളതാണ്. പിന്നെങ്ങനെയാണ് അത് ഒരു ദിവസത്തിൽ ഒതുക്കുക? പഴയ കാലത്തെ പ്രണയവും ഇന്നത്തെ മൊബൈൽ പ്രണയവും തമ്മിൽ വലിയ അന്തരമുണ്ട്. അന്നൊക്കെ ഓരേയൊരാളെ മാത്രം സൂക്ഷിക്കാനേ മനസ്സിൽ ഇടമുള്ളൂ. മനസ്സ് നിറഞ്ഞ് ഒരാൾ നിൽക്കുമ്പോൾ മറ്റൊരാൾക്ക് ഇടമില്ല. ഇന്ന് ദേശവും അതിരുകളും കടന്ന് പ്രണയം കടന്നുവരുന്നു. 

വിവര സാങ്കേതികതയുടെ കാലത്ത് പ്രണയം തുടങ്ങുന്നതും ഒടുങ്ങുന്നതും മിന്നൽ പോലെയാണ്.

ഒരിക്കലും കാണാത്ത ആണും പെണ്ണുമാണ് ഓൺലൈനിൽ പ്രണയത്തിന്റെ അമ്പ് കൊണ്ട് പിടയുന്നത്. ആപ്പുകളിൽ നിറംതേച്ച് സുന്ദരമാക്കിയ രൂപമാവില്ല നേരിൽകാണുമ്പോൾ.

ഒരാൾ മറ്റൊരാളെ സ്വന്തമാക്കാൻ ശ്രമിക്കുമ്പോഴാണ് പ്രണയം തകരുന്നത്. വസ്തുക്കളെയല്ലാതെ മനുഷ്യ മനസുകളെ നമുക്ക് സ്വന്തമാക്കാൻ ആവുമോ? പ്രണയം ഒരു ഒഴിയാബാധയാവരുത്. 

പരിഭവമില്ലാതെ, കാലുഷ്യമില്ലാതെ പ്രണയിക്കാൻ കഴിഞ്ഞാൽ അത് അന്തർധ്യാനത്തിന്റെ അനുഭൂതിയായിത്തീരും. പ്രണയത്തിന്റെ ബന്ധനത്തിലും ഒറ്റയ്ക്കൊറ്റയ്ക്കു നിൽക്കാനുള്ള സ്വാതന്ത്ര്യം വേണം.  പ്രണയിക്കുന്നയാളെ നോക്കുമ്പോൾ ഒരു ഊഷ്മള വികാരം ഹൃദയഭിത്തികളെ തകർത്ത് അകത്തു വരുന്നതായി തോന്നുന്നുവോ– അതാണ് പ്രണയം. 

പ്രണയിക്കുന്നവർക്ക് ഒരു പുരുഷനെയോ സ്ത്രീയെയോ അല്ല– പ്രണയത്തെയാണാവശ്യം.


'തമ്മിൽകാണാത്തവർ ഓൺലൈനിൽ പ്രണയത്തിന്റെ അമ്പ് കൊണ്ട് പിടയുന്നു'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com