വടംവലിച്ച് അടികൂടി നടന്ന, പുത്തൻ സിനിമകൾക്കായി കാത്തിരുന്ന ആ ഓണക്കാലം
Mail This Article
കർക്കടകം പെയ്തു തോർന്ന് ചിങ്ങപുതുവെയിൽ തെളിഞ്ഞുതുടങ്ങിയാൽ പിന്നെ മലയാളികൾക്ക് ഓണക്കാലമാണ്. എത്രയെത്ര ഓണം ഓർമകളായിരിക്കും ഓരോ മലയാളിക്കും പറയാനുണ്ടാവുക. ഊഞ്ഞാലിൽ കുതിച്ചുചെന്ന് കടിച്ചെടുത്ത പപ്പടങ്ങൾ, അത്തപൂക്കളം ഒരുക്കാനായി പൂക്കൾ തേടി അലഞ്ഞത്, ആദ്യമായി കസവു മുണ്ടും കസവു സാരിയും ഉടുത്ത് ഒരുങ്ങിയത്, പലതരം ഓണക്കളികൾ, വടം വലി മത്സരങ്ങളും ശേഷം നടന്ന അടിപിടികളും, ഇഷ്ട സിനിമ ഓണത്തിന് ടിവിയിൽ വരുന്നതും നോക്കി കാത്തുകാത്തിരുന്നത്, പ്രളയത്തിന്റെ ഓർമകൾ ഇല്ലാതാക്കിയ ഓണം... അങ്ങനെയങ്ങനെ എത്രയെത്ര ഓണം നമ്മളുണ്ടു...
നിങ്ങളുടെ മനസ്സിലും ഉണ്ടാവില്ലേ രസകരമായ ഓണം ഓർമകൾ? ആ ഓർമകൾ എല്ലാ മലയാളികളോടും വിളിച്ചുപറയാനും രസകരമായ ഓണാനുഭവങ്ങൾ വായിക്കുവാനും ഇതാ ഒരു അവസരം. നിങ്ങളുടെ ഓണം ഓർമകൾ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കാം.
നിങ്ങളുടെ ഓർമയിലെ ഓണം രസകരമായി എഴുതി പേരും വിലാസവും ഫോട്ടോയും ഉൾപ്പെടെ customersupport@mm.co.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ചു തരിക. Ormayile Onam എന്ന് സബ്ജക്ട് ലൈനിൽ ചേർക്കുമല്ലോ... തിരഞ്ഞെടുക്കപ്പെടുന്നുവ മനോരമ ഓൺലൈനില്‍ പ്രസിദ്ധീകരിക്കും.