‘പുലയത്തറ’ നോവൽ പ്രകാശനം ചെയ്തു
Mail This Article
കൊച്ചി ∙എത്രയുണ്ട് നിങ്ങളുടെ മനുഷ്യത്വം എന്ന ചോദ്യമാണ് ‘പുലയത്തറ’ നോവലിലൂടെ അരനൂറ്റാണ്ടു മുൻപ് പോൾ ചിറക്കരോട് ഉന്നയിച്ചതെന്ന് പ്രഫ. എം.തോമസ് മാത്യു പറഞ്ഞു. മനോരമ ബുക്സ് പ്രസിദ്ധീകരിച്ച മലയാളത്തിലെ ആദ്യകാല ദലിത് നോവലായ ‘പുലയത്തറ’ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊച്ചി രാജ്യാന്തര പുസ്തകോത്സവത്തിൽ ഡോ. കാതറിൻ തങ്കമ്മ ആദ്യപ്രതി ഏറ്റുവാങ്ങി. 220 രൂപ വിലയുള്ള പുസ്തകം മനോരമ യൂണിറ്റ് ഓഫിസുകളിലും മനോരമ ഏജന്റുമാർ മുഖേനയും ലഭിക്കും.
രാജ്യാന്തര പുസ്തകോത്സവത്തോട് അനുബന്ധിച്ച് മനോരമ ബുക്സ് നടത്തിയ ആരോഗ്യ സെമിനാറിൽ ഐഎംഎ സേഫ് ഫുഡ് ക്യാംപെയ്ൻ ദേശീയ കൺവീനർ ഡോ. ശ്രീജിത് എൻ. കുമാർ പ്രഭാഷണം നടത്തി. ഐഎംഎ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എം.എൻ. മേനോൻ പ്രസംഗിച്ചു. കൊച്ചി രാജ്യാന്തര പുസ്തകോത്സവം ഇന്നലെ സമാപിച്ചു.
പുലയത്തറ വാങ്ങുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
English Summary: Manorama Books Published Novel 'Pulayathara'