ADVERTISEMENT

112 വർഷങ്ങൾക്കുമുൻപ്  ഇതേ ദിവസം  ഭൂമിയിലേക്ക് വിരുന്നു വന്നൊരു മാന്ത്രികൻ. എത്ര പറഞ്ഞാലും തീരാത്തത്ര സ്നേഹം. എത്ര കേട്ടാലും മതി വരാത്തത്ര സ്നേഹം. നിലാവിന്റെ കാമുകൻ. വിണ്ണിന്റെയും  മണ്ണിന്റെയും കാഥികൻ. വൈക്കം മുഹമ്മദ് ബഷീർ എന്ന അനുഭൂതി.

കോഴിക്കോട്∙ 1908 ജനുവരി 21. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലെ ഒരു കുഞ്ഞുവീട്ടിലെ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കെയാണത്രെ കുഞ്ഞാത്തുമ്മയ്ക്കു പേറ്റുനോവു വന്നത്. അടുപ്പിലെരിയുന്ന തീയിലേക്കു വീഴാതെ, ആ കുഞ്ഞ് പിറന്നുവീണത് മലയാള ഭാഷയുടെ മടിത്തട്ടിലേക്കാണ്. ആ കുഞ്ഞ് വളർന്നപ്പോൾ ഉള്ളിലെ ചൂടും ചൂരും പകർന്ന് മലയാള ഭാഷയും കൂടെ വളർന്നു. ഉള്ളിന്റെയുള്ളിൽ മലയാളി കെടാതെ സൂക്ഷിക്കുന്ന അഗ്നിയുടെ പേരാണ് വൈക്കം മുഹമ്മദ് ബഷീർ.

അദ്ദേഹം ഓർമയായിട്ട് 25 വർഷങ്ങൾക്കിപ്പുറവും ബേപ്പൂരിലെ വീട്ടിലേക്ക് ആരാധകരും നാട്ടുകാരും ഒരു തീർഥാടന കേന്ദ്രത്തിലേക്കെന്ന പോലെ ഒഴുകിയെത്തുകയാണ്. ഈ 112ാം പിറന്നാൾ ദിനത്തിലും ആയിരങ്ങ ളാണ് വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റിൻ ചുവട്ടിലേക്കു വരുന്നത്. ഇവിടെ വച്ച് നാടൻ ബീഡിപ്പുകയും സുലൈമാനിയും നേരിയൊരു ചുമയോടെയുള്ള ആ ശബ്ദവും മലയാളികൾ മനസ്സിനുള്ളിൽ അനുഭവിച്ചറിയുന്നുണ്ടാകും!.

ചിത്രങ്ങൾ : പി.എൻ ശ്രീവൽസൻ‌∙ മനോരമ
ജന്മദിനാഘോഷത്തിനായി ഒരുങ്ങിയ വൈലാലിൽ വീ‌ടിന്റെ പൂമുഖം. ചിത്രങ്ങൾ : പി.എൻ ശ്രീവൽസൻ‌∙ മനോരമ

ഈ ജന്മ‍ദിനം നാട്ടുകാരുടേത്

വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറിന്റെ നേതൃത്വത്തിലാണ് എല്ലാ വർഷവും ബഷീർ ചരമദിനമായ ജൂലൈ 5ന് സൗഹൃദ കൂട്ടായ്മ നടക്കാറുള്ളത്. ബഷീറിന്റെ സുഹൃത്തുക്കളും ആരാധകരുമായ സാഹിത്യകാരൻമാർ, സിനിമാ താരങ്ങൾ‍ തുടങ്ങി ഉന്നതരാണ് ആ ദിവസം വൈലാലിൽ വീട്ടിലേക്ക് ഒഴുകിയെത്താറുള്ളത്. ദൂരദേശങ്ങളിൽ നിന്നുപോലും ആരാധകർ വരുന്ന ദിവസമാണ് ജൂലൈ 5. ഇത്രയും വലിയ ആളുകൾ വരുമ്പോൾ അതിനിടയിൽ ചെല്ലുന്നത് ബുദ്ധിമുട്ടാകുമോ എന്ന സംശയത്തിൽ ബഷീറിന്റെ നാട്ടുകാരും പ്രദേശവാസികളും പുറത്തു നിൽക്കാറാണ് പതിവ്.

ചരമദിനം വലിയ ആളുകൾ ആചരിക്കുമ്പോൾ ഈ വർഷം മുതൽ ജൻമദിനം തങ്ങളുടെ നേതൃത്വത്തിൽ ആഘോഷിക്കണമെന്ന് പ്രദേശവാസികൾ തീരുമാനിക്കുകയായിരുന്നു. ലളിതമായ രീതിയിൽ, എന്നാൽ ബഷീർ എന്ന പ്രപഞ്ചത്തെ തൊട്ടറിയാവുന്ന ആഘോഷ പരിപാടികളാണ് ഇന്ന് വൈലാലിൽ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

ചിത്രങ്ങൾ : പി.എൻ ശ്രീവൽസൻ‌∙ മനോരമ
ബേപ്പൂർ വൈലാലിൽ വീ‌ട്ടിൽ നാട്ടുകാരുടെയും വിദ്യാർഥികളുടെയും നേതൃത്വത്തിൽ ന‌ടക്കുന്ന ഒരുക്കങ്ങൾ. ചിത്രങ്ങൾ : പി.എൻ ശ്രീവൽസൻ‌∙ മനോരമ

പ്രദേശത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് വൈലാലിൽ വീട്ടിൽ ഒരുക്കങ്ങൾ നടത്തിയത്. വീട്ടുമുറ്റത്ത് ബഷീറിനു ലഭിച്ച സമ്മാനങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന പൂമുഖക്കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. മുറ്റത്തെ മൈലാഞ്ചി മരത്തിനു ചുറ്റുമായി വിദ്യാർഥികൾ ഇൻസ്റ്റലേഷൻ ഒരുക്കിയിട്ടുണ്ട്. മുറ്റത്തോടു ചേർന്ന് പറമ്പിൽ നിൽക്കുന്ന ആ പ്രസിദ്ധമായ മാങ്കോസ്റ്റിൻ ചുവട്ടിൽ ബഷീറിന്റെ സാന്നിധ്യം അനുഭവിക്കാവുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇവിടെയാണ് സുഹൃദ് സംഗമം നടക്കുക. മുറ്റത്തിന്റെ ഒരു വശത്ത് പുതുതലമുറയ്ക്ക് ബഷീർ ആരായിരുന്നുവെന്ന് അറിയാനുള്ള ഡിജിറ്റൽ കാഴ്ച ഒരുക്കും. പറമ്പിലേക്കുള്ള നടവഴിയിൽ ബഷീർ ഉദ്യാനം ഒരുക്കും. പറമ്പിന്റെ പടിഞ്ഞാറേ കോണിലാണ് കൂട്ടായ്മ നടക്കുന്ന പ്രധാന വേദി. ഇതിനു തൊട്ടടുത്താണ് ബഷീർ സ്മൃതിവനം.

ചിത്രങ്ങൾ : പി.എൻ ശ്രീവൽസൻ‌∙ മനോരമ
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷത്തിനായി ബേപ്പൂർ വൈലാലിൽ വീ‌‌ട്ടുമുറ്റത്തെ മരങ്ങളിൽ തോരണം തൂക്കുന്ന വിദ്യാർഥികൾ. ചിത്രങ്ങൾ : പി.എൻ ശ്രീവൽസൻ‌∙ മനോരമ

കോഴിക്കോട്∙ 1908 ജനുവരി 21. വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലെ ഒരു കുഞ്ഞുവീട്ടിലെ അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കെയാണത്രെ കുഞ്ഞാത്തുമ്മയ്ക്കു പേറ്റുനോവു വന്നത്. അടുപ്പിലെരിയുന്ന തീയിലേക്കു വീഴാതെ, ആ കുഞ്ഞ് പിറന്നുവീണത് മലയാള ഭാഷയുടെ മടിത്തട്ടിലേക്കാണ്. ആ കുഞ്ഞ് വളർന്നപ്പോൾ ഉള്ളിലെ ചൂടും ചൂരും പകർന്ന് മലയാള ഭാഷയും കൂടെ വളർന്നു. ഉള്ളിന്റെയുള്ളിൽ മലയാളി കെടാതെ സൂക്ഷിക്കുന്ന അഗ്നിയുടെ പേരാണ് വൈക്കം മുഹമ്മദ് ബഷീർ.

അദ്ദേഹം ഓർമയായിട്ട് 25 വർഷങ്ങൾക്കിപ്പുറവും ബേപ്പൂരിലെ വീട്ടിലേക്ക് ആരാധകരും നാട്ടുകാരും ഒരു തീർഥാടന കേന്ദ്രത്തിലേക്കെന്ന പോലെ ഒഴുകിയെത്തുകയാണ്. ഈ 112ാം പിറന്നാൾ ദിനത്തിലും ആയിരങ്ങളാണ് വൈലാലിൽ വീട്ടിലെ മാങ്കോസ്റ്റിൻ ചുവട്ടിലേക്കു വരുന്നത്. ഇവിടെ വച്ച് നാടൻ ബീഡിപ്പുകയും സുലൈമാനിയും നേരിയൊരു ചുമയോടെയുള്ള ആ ശബ്ദവും മലയാളികൾ മനസ്സിനുള്ളിൽ അനുഭവിച്ചറിയുന്നുണ്ടാകും!.

kozhikode-basheer-film
എ.ടി അബു സംവിധാനം ചെയ്ത ധ്വനി എന്ന സിനിമയിൽ വൈക്കം മുഹമ്മദ് ബഷീർ

 ഈ ജന്മ‍ദിനം നാട്ടുകാരുടേത് മനം നിറയും പരിപാടികൾ

വൈക്കം മുഹമ്മദ് ബഷീറിന്റെ മകൻ അനീസ് ബഷീറിന്റെ നേതൃത്വത്തിലാണ് എല്ലാ വർഷവും ബഷീർ ചരമദിനമായ ജൂലൈ 5ന് സൗഹൃദ കൂട്ടായ്മ നടക്കാറുള്ളത്. ബഷീറിന്റെ സുഹൃത്തുക്കളും ആരാധകരുമായ സാഹിത്യകാരൻമാർ, സിനിമാ താരങ്ങൾ‍ തുടങ്ങി ഉന്നതരാണ് ആ ദിവസം വൈലാലിൽ വീട്ടിലേക്ക് ഒഴുകിയെത്താറുള്ളത്. ദൂരദേശങ്ങളിൽ നിന്നുപോലും ആരാധകർ വരുന്ന ദിവസമാണ് ജൂലൈ 5. ഇത്രയും വലിയ ആളുകൾ വരുമ്പോൾ അതിനിടയിൽ ചെല്ലുന്നത് ബുദ്ധിമുട്ടാകുമോ എന്ന സംശയത്തിൽ ബഷീറിന്റെ നാട്ടുകാരും പ്രദേശവാസികളും പുറത്തു നിൽക്കാറാണ് പതിവ്.

kozhikode-basheer-1

ചരമദിനം വലിയ ആളുകൾ ആചരിക്കുമ്പോൾ ഈ വർഷം മുതൽ ജൻമദിനം തങ്ങളുടെ നേതൃത്വത്തിൽ ആഘോഷിക്കണമെന്ന് പ്രദേശവാസികൾ തീരുമാനിക്കുകയായിരുന്നു. ലളിതമായ രീതിയിൽ, എന്നാൽ ബഷീർ എന്ന പ്രപഞ്ചത്തെ തൊട്ടറിയാവുന്ന ആഘോഷ പരിപാടികളാണ് ഇന്ന് വൈലാലിൽ വീട്ടിൽ ഒരുക്കിയിരിക്കുന്നത്.

പ്രദേശത്തെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് വൈലാലിൽ വീട്ടിൽ ഒരുക്കങ്ങൾ നടത്തിയത്. വീട്ടുമുറ്റത്ത് ബഷീറിനു ലഭിച്ച സമ്മാനങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്ന പൂമുഖക്കാഴ്ചയാണ് ഒരുക്കിയിരിക്കുന്നത്. മുറ്റത്തെ മൈലാഞ്ചി മരത്തിനു ചുറ്റുമായി വിദ്യാർഥികൾ ഇൻസ്റ്റലേഷൻ ഒരുക്കിയിട്ടുണ്ട്. മുറ്റത്തോടു ചേർന്ന് പറമ്പിൽ നിൽക്കുന്ന ആ പ്രസിദ്ധമായ മാങ്കോസ്റ്റിൻ ചുവട്ടിൽ ബഷീറിന്റെ സാന്നിധ്യം അനുഭവിക്കാവുന്ന വിധത്തിലുള്ള ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇവിടെയാണ് സുഹൃദ് സംഗമം നടക്കുക. മുറ്റത്തിന്റെ ഒരു വശത്ത് പുതുതലമുറയ്ക്ക് ബഷീർ ആരായിരുന്നുവെന്ന് അറിയാനുള്ള ഡിജിറ്റൽ കാഴ്ച ഒരുക്കും. പറമ്പിലേക്കുള്ള നടവഴിയിൽ ബഷീർ ഉദ്യാനം ഒരുക്കും. പറമ്പിന്റെ പടിഞ്ഞാറേ കോണിലാണ് കൂട്ടായ്മ നടക്കുന്ന പ്രധാന വേദി. ഇതിനു തൊട്ടടുത്താണ് ബഷീർ സ്മൃതിവനം.

മാനസ നിളയിലെ മഞ്ജീരധ്വനി...

 വൈക്കം മുഹമ്മദ് ബഷീർ അഭിനയിച്ച ഏക സിനിമയുടെ വിശേഷങ്ങൾ

കോഴിക്കോട്∙ മലയാള സിനിമയിൽ ഹൊറർ സിനിമകളുടെ യുഗം തുടങ്ങിയത് ബഷീറിന്റെ കയ്യൊപ്പോടെയാണ്. നീലവെളിച്ചം എന്ന കഥയെ അദ്ദേഹം ഭാർഗവീനിലയമായി മാറ്റിയെഴുതിയതോടെ അക്കാലത്ത് കേരളക്കര കൊട്ടകയിലെ ഇരുട്ടിലിരുന്നു കിടുകിടാ വിറച്ചു. ഇന്നും ഒറ്റപ്പെട്ടു നിൽക്കുന്ന പഴയ വീടുകൾക്കു ഭാർഗവീനിലയമെന്നു തന്നെ വിശേഷണം.

1964ൽ പുറത്തിറങ്ങിയ ഭാർഗവീനിലയം മുതൽ അനേകം സിനിമകൾ ബഷീറിന്റെ കഥകളെ അടിസ്ഥാനമാ ക്കി പുറത്തിറങ്ങിയിട്ടുണ്ട്. ബാല്യകാലസഖി രണ്ടു തവണയാണ് സിനിമയായത്. പ്രേമലേഖനം, ശശിനാസ് തുടങ്ങിയ സിനിമകളും ഹ്രസ്വസിനിമകളുമുണ്ട്. പിന്നീടു പിറന്നൊരു മാസ്റ്റർപീസ് അടൂരിന്റെ സംവിധാനത്തിൽ ഒരുങ്ങിയ മതിലുകളാണ്. പക്ഷേ...

ഇത്രയും സിനിമകൾ സ്വന്തം പേരിലുണ്ടെങ്കിലും അദ്ദേഹം ഒരു സിനിമയിൽപോലും മുഖം കാണിച്ചിരുന്നില്ല. എന്നാൽ, ഏറെ പ്രായമായ ശേഷം സുഹൃത്തുക്കളുടെയും ആരാധകരുടെയും നിർബന്ധപ്രകാരം ഒരേയൊരു സിനിമയിൽ മുഖം കാണിച്ചു. പ്രേംനസീറിന്റെ അവസാന സിനിമയായ ‘ധ്വനി’യിൽ അതിഥിതാരമായി. കോഴിക്കോട്ടു തന്നെ ചിത്രീകരണം നടന്നതിനാൽ യാത്ര അദ്ദേഹത്തിനു പ്രശ്നമായില്ല.

‘ധ്വനി’യിൽ ജയറാം അവതരിപ്പിച്ചത് ശബരിയെന്ന പത്രപ്രവർത്തകനെയാണ്. പത്രാധിപരായ ശേഖരൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് നെടുമുടി വേണുവാണ്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേണുവിനെ സാഹിത്യകാരൻ സന്ദർശിക്കുന്ന സന്ദർഭം സിനിമയിലുണ്ട്. ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ ഒരു എക്സ്ട്രാ നടനെ കൊണ്ടുവന്നാലോ എന്ന് എ.ടി.അബു, നവാസ് പൂനൂർ, റഹീം പൂവാട്ടുപറമ്പ്, കെ.എം.മൂസ തുടങ്ങിയവർ ചർച്ച ചെയ്തു. ലോകമെങ്ങും അറിയപ്പെടുന്ന ഒരു മലയാളി സാഹിത്യകാരൻ അഭിനയിക്കാൻ തയാറാവുകയാണെങ്കിൽ അതാണു നല്ലതെന്ന് നവാസ് പൂനൂരും റഹീം പൂവാട്ടുപറമ്പും അഭിപ്രായപ്പെട്ടു. 

ഇവർ കണ്ടെത്തിയ ആദ്യ പേര് വൈക്കം മുഹമ്മദ് ബഷീറിന്റേതാണ്. ബേപ്പൂരിൽ താമസിക്കുന്നതിനാൽ ഷൂട്ടിങ് ലൊക്കേഷനിലേക്ക് അധികദൂരം യാത്ര ചെയ്യേണ്ടതില്ല. പക്ഷേ, ബഷീറിന്റെ ആരോഗ്യ സ്ഥിതി മോശമാണ്. അദ്ദേഹത്തിനു കടുത്ത ആസ്മയുണ്ട്. ഷൂട്ടിങ്ങിനുപയോഗിക്കുന്ന ലൈറ്റുകളുടെ ചൂട് ഏറ്റാൽ അസുഖം ഇരട്ടിക്കുമോ എന്നായിരുന്നു എ.ടി.അബു അടക്കമുള്ളവരുടെ ആശങ്ക.

ബഷീർ വിസമ്മതിച്ചാൽ പുനത്തിൽ കുഞ്ഞബ്ദുല്ല, എം.മുകുന്ദൻ എന്നിവരിൽ ഒരാളെ കൊണ്ടുവരാമെന്നു തീരുമാനിച്ചു. പക്ഷേ അതു വേണ്ടിവന്നില്ല. പ്രേംനസീറുമായി ബഷീറിന് ഏറെ അടുപ്പമുണ്ട്. ബഷീറിന്റെ കടുത്ത ആരാധകനുമാണ് നസീർ. നെടുമുടി വേണു പത്രപ്രവർത്തകനായിരുന്ന കാലം തൊട്ട് ബഷീറുമായി സൗഹൃദത്തിലാണ്. അതുകൊണ്ട് അഭിനയിക്കാനുള്ള ക്ഷണം ഏറെ സന്തോഷത്തോടെ ബഷീർ ഏറ്റെടുക്കുകയായിരുന്നുവെന്ന് റഹീം പൂവാട്ടുപറമ്പ് പറ‍ഞ്ഞു.

English Summary : Vaikom Muhammad Basheer, Birthday