ADVERTISEMENT

ബംഗാളി ഭാഷയിൽ 6 പുസ്തകങ്ങൾ, ഇംഗ്ലിഷിൽ 7 എണ്ണം. ഉറുദുവിൽ മറ്റൊന്ന്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എഴുതിയ പുതിയ പുസ്തകങ്ങളുടെ കണക്കാണിത്. കഴിഞ്ഞദിവസം തുടങ്ങിയ കൊൽക്കത്ത പുസ്തകമേളയിൽ ഈ 14 പുസ്തകങ്ങളുടെ പ്രകാശനം നടന്നതോടെ പുസ്തകമെഴുത്തിൽ ‘ദീദി’ സെഞ്ചുറി കടന്നു. 

ഇപ്പോൾ ആകെ 102 പുസ്തകങ്ങളാണു ചിത്രകാരി കൂടിയായ മമതയുടെ പേരിലുള്ളത്. പുസ്തകവിഷയ ങ്ങളായി രാഷ്ട്രീയവും ചരിത്രവും സംസ്കാരവും സ്മരണകളും നിയമസഭാപ്രസംഗങ്ങളും മുതൽ കവിത വരെയുണ്ട്. 

ഇംഗ്ലിഷും ഉറുദുവും കൂടാതെ സന്താളി ഭാഷയിൽ വരെ കവിതാപരിഭാഷകളുണ്ട്. പുതിയ ഇംഗ്ലിഷ് പുസ്തകങ്ങളിലൊരെണ്ണം പൗരത്വനിയമത്തിനെതിരെ ഉള്ളതാണ്.തലക്കെട്ടും കവർചിത്രവും മുതൽ പുസ്തകത്തിന്റെ എല്ലാക്കാര്യങ്ങളിലും അതീവശ്രദ്ധ പുലർത്തുന്നയാളാണു മമതയെന്നു പ്രസാധകരായ ഡേയ്സ് പബ്ലിഷിങ് പറയുന്നു.  

English Summary : West Bengal CM Mamata Banerjee Scores Century With Books

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com