ADVERTISEMENT

കേരളത്തിലെ എല്ലാവർക്കും അറിയുന്ന കാര്യമാണല്ലോ കാൻസറിൽ നിന്ന് ഇന്നസെന്റ് മോചിതനായത്. രോഗം ബാധിക്കുന്നതിനു മുന്‍പും പിൻപും ഞാൻ ഇന്നസെന്റുമായി വേദി പങ്കിട്ടിട്ടുണ്ട്. ശ്രദ്ധേയമായ ഒരു മാറ്റം പറയാം. ആദ്യകാലത്ത് സംസാരത്തിൽ തമാശ കൂടുതലായിരുന്നെങ്കിൽ രോഗമോചിതനായശേഷം ഇന്നസെന്റ് കൂടുതൽ ഗൗരവമുള്ള കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി. 

ഇടയ്ക്കു നർമം പുറത്തുചാടുമെന്നു പറയേണ്ടതില്ലല്ലോ. കാരണം, അതാണ് ഇന്നസെന്റ്. കളിക്കൂട്ടം പ്രോഗ്രാമിലെ വിശിഷ്ടാതിഥികളോടൊപ്പം സമയം ചെലവഴി ക്കാൻ ഇന്നസെന്റ് എത്താറുണ്ട്. കഴിഞ്ഞ പ്രോഗ്രാമിൽ പറയുകയുണ്ടായി, നമ്മളൊക്കെ മറ്റുള്ളവർക്കു വേണ്ടി ജീവിക്കണമെന്ന്. രോഗം വരുത്തിയ മാറ്റമാണിതെന്നു വേണമെങ്കിൽ പറയാം. ലോക്സഭാ സ്ഥാനാർഥിയായി മത്സരിച്ചതിലും കേരളീയർ അപൂർവമായി ജയിപ്പിച്ചുവിട്ട സിനിമാക്കാരൻ എംപി ആയതിലും ചെറുതല്ലാത്തൊരു പങ്ക് ഇതിനുണ്ടെന്നു പറയാതെ വയ്യ.

Innocent With Wife Alice
ഇന്നസെന്റ് ഭാര്യ ആലീസിനൊപ്പം

മുഖത്തു മാസ്കുമായി കളിക്കൂട്ടത്തിനെത്തിയ കുഞ്ഞു മിടുക്കനോട് ഇന്നച്ചൻ പറഞ്ഞത് ഇങ്ങനെ– നീ പേടിക്കേണ്ടടാ, എല്ലാ ഭേദാവും. അപ്പാപ്പന് ഇതിലും വലുതായിരുന്നില്ലേ? തിരഞ്ഞെടുപ്പിൽ വോട്ടുചോദിച്ച ശീലം ഇപ്പോഴും നാവിലുണ്ടെന്നാണ് ഇന്നസെന്റ് പറയാറ്. എന്തു പറയുമ്പോഴും തുടക്കം ഇങ്ങനെയാവും. ‘‘പ്രിയപ്പെട്ട നാട്ടുകാരേ, ഞാൻ ഇടതു സ്വതന്ത്രനായി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിവരം അറിഞ്ഞു കാണുമല്ലോ...’’ അവസാനം ആലീസിനെ വിളിക്കു മ്പോഴും ഇതുതന്നെ പല്ലവി. പ്രിയപ്പെട്ട ആലീസേ, ‍ഞാൻ ഇടതു....

ശ്ശെടാ, അപ്പോഴാണു ഭാര്യയോടാണു സംസാരിക്കുന്നതെന്നു പിടികിട്ടുക. ഇതു ഗംഗാധരൻ ഡോക്ടറെക്കൊണ്ടു കൂട്ടിയാൽ കൂടില്ലാന്നാ തോന്നണേ...സംഗതി മെന്റലാന്ന് ആലീസ് പറയും.  ഈ നർമം ഇന്നസെന്റിന്റെ പോസിറ്റീവ് ആറ്റിറ്റ്യൂഡിന്റെ ഉദാഹരണമാണ്. കാൻസറിനെ തോൽപ്പിക്കാൻ ഇത്തരം മനസ്ഥിതിക്കു കഴിയും.

‘ഞാനൊക്കെ രോഗം ഭേദായി പൂവുമ്പോൾ നിങ്ങൾക്കു ചികി ത്സിക്കാനാരുണ്ടെന്ന വിഷമം അലട്ടുന്നുവെന്ന് ചികിത്സാ വേളയിൽ ഇന്നസെന്റ് തമാശ പറയാറുണ്ട്. രോഗം ഭേദമാകു മെന്ന ഉറച്ച ബോധം അദ്ദേഹത്തിനു ള്ളിലുണ്ടായിരുന്നു. ഇനി ഇതൊരു മരണകാരണമാവുകയാണെങ്കിലും പ്രശ്നമില്ല എന്ന മട്ടിലൊരു കമന്റിതാ–നമ്മളെല്ലാം ആരാധിക്കുന്ന സിനിമാക്കാർ ആരെങ്കിലും ഇന്നുണ്ടോ? ഇല്ല. അപ്പോൾ ഞാനും നിങ്ങളും ഒരിക്കൽ മരിക്കും. പിന്നെന്തിനാ പേടിക്കണേ? ശേഷം സ്വർഗത്തിലല്ലേ. അവിടെയിപ്പോ നിങ്ങളെ കാണാൻ പറ്റുമോ എന്നെനിക്കറിയില്ല. കാരണം, ഞാൻ എപ്പോഴും ദൈവത്തിന്റെ അടുത്തൊക്കെ ആയിരിക്കുമല്ലോ....തിരക്കഥകളിൽ എഴുതപ്പെടാത്ത, ജീവിതത്തിലെ ഈ നർമബോധം പലപ്പോഴും ഡോക്ടർമാർക്കു പോലും ആശ്വാസമേകിയിട്ടുണ്ട്. 

Innocent
ഇന്നസെന്റ്

ഇന്നസെന്റിനെ പരിചരിച്ച ഡോക്ടർ ലിസിക്കു കാൻസർ ബാധിച്ചു. ഈ ഡോക്ടറായിരുന്നു ഇന്നച്ചനെ ചികിത്സിച്ച വേളയിൽ– ഞങ്ങളൊക്കെയില്ലേ എന്നു പറഞ്ഞ് ധൈര്യം പകർന്നത്. തിരിച്ച് ഞങ്ങളൊക്കെയില്ലേ ഡോക്ടർക്ക് എന്നു സമാശ്വസിപ്പിക്കാൻ ഇന്നസെന്റിനായി.

കുട്ടികളിലെ അസുഖം ഭേദമാകുന്നതിനു കാരണം അവരുടെ മനസ്സ് നിഷ്കളങ്കമായതുകൊണ്ടാണെന്ന് ഇന്നസെന്റിന്റെ നിഗമനം. ഈ അസുഖത്തെപ്പറ്റി ഭീകരമായ ചിന്തകളോ ആധികളോ അവരുടെ മനസ്സിൽ ഉണ്ടാകില്ല. നമ്മൾക്കതല്ല പ്രായവും ബുദ്ധിയും കൂടുന്നതനുസരിച്ച് വികലധാരണകൾ കൂടിക്കൊണ്ടിരി ക്കുകയാണ്.

Cancerine Pedikanda
കാൻസറിനെ പേടിക്കണ്ട

കാൻസർ ബാധിച്ചുവെന്നതറിഞ്ഞ് ആദ്യമാസങ്ങളിൽ മിക്ക വ്യക്തികളും മാനസികമായി തളരും. ഹൊ! ഇനി രക്ഷയില്ല എന്ന മട്ടിലായിരിക്കും പിന്നെ ഓരോ പ്രവൃത്തിയും. അയ്യോ, ഇനി നാട്ടുകാരുടെ മുഖത്തെങ്ങനെ നോക്കും? എങ്ങനെ ജോലിക്കു പോകും? എന്നെയാരു നോക്കും? കുടുംബം അനാഥമാകില്ലേ? ഇങ്ങനെ നെഗറ്റീവ് ചിന്തകള്‍ മനസ്സിലേക്കു മലവെള്ളം പോലെ കുതിച്ചുകയറും. ഇത്തരം അവസ്ഥയിൽ നിന്ന് ആവ്യക്തി കളെ മാനസികമായി ഉയര്‍ത്തിക്കൊണ്ടു വരുകയാണ് ഞങ്ങളുടെ ആദ്യ ജോലി. എല്ലാവരും ഇന്നസെന്റിനെ പ്പോലെയാവില്ലല്ലോ. മാനസികമായി തയാറെടുത്തു കഴിഞ്ഞാൽ പാതി അസുഖം ഭേദമായി. പിന്നെ പാതി മാത്രമേ മരുന്നിനും ഡോക്ടർക്കും ചെയ്യാനുള്ളൂ. 

ആദ്യമേ ചില തെറ്റിദ്ധാരണകൾ മാറ്റുക. ഇത് ഒളിച്ചു വയ്ക്കേണ്ട രോഗമാണെന്നു കരുതുന്നതു തന്നെ തെറ്റ്. പല സെലി ബ്രിറ്റികളും തങ്ങളുടെ രോഗവിവരം പുറത്തു പറയുന്നത് ഇത്തരം പ്രവണത കുറയ്ക്കും. രോഗ ചികിത്സയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ തുറന്നു പറച്ചിൽ ഒരുപാടു സഹായിക്കും. പ്രശസ്തരുടെ രോഗശാന്തി വാർത്തയാകുന്നതു മാനസികമായി തളർന്നവർക്കു പ്രത്യാശ നൽകും. ഓർക്കുക എല്ലാ ചികിത്സയിലുമെന്നപോലെ മനസ്സിനു കാൻസർ രോഗത്തെ മറികടക്കാൻ അസാമാന്യ ശക്തിയുണ്ട്. 

പുസ്തകം  ഓൺലൈനിൽ വാങ്ങാൻ ഇവിടെ ക്ലിക്ക് ചെയ്യുക

English Summary : Cancerine Pedikanda Book By Dr. V.P Gangadharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com