ADVERTISEMENT

കാർഷിക വൃത്തിയുമായി ജീവിക്കുന്ന മനുഷ്യ സമൂഹം തങ്ങളുടെ കൊയ്ത്തുത്സവങ്ങൾ ആഘോഷമാക്കുന്നതിന്റെ കേരളീയ മാതൃകയാണ് നമ്മുടെ ഓണം. ചരിത്രത്തിൽ അടയാളപ്പെടുത്താത്തതും എന്നാൽ ഒരു പ്രത്യേക കാലത്ത് ഐതിഹ്യമായി രൂപപ്പെട്ടതുമായ  ഓണം നമ്മുടെ ദേശീയാഘോഷമായി നാം സ്വീകരിക്കുകയും ചെയ്തു. അതിൽ ആർക്കും എതിരഭിപ്രായവുമില്ല. മാനവരെല്ലാരുമൊന്നുപോലെയാകുന്നതിൽ ആർക്കാണ് വിരോധം !

കൊയ്ത്തും വിളവെടുപ്പുമെല്ലാം നമ്മുടെ മണ്ണിൽനിന്ന് അന്യം നിന്നുപോയിട്ട് നാളേറെയായെങ്കിലും ആഘോഷിക്കാനുള്ള ഒരവസരവും മലയാളി നഷ്ടപ്പെടുത്താത്തതുകൊണ്ട് വിത്തിനു പകരം വിളവുകൾ പലതും നട്ടുവളർത്തി അത് കൊയ്തെടുക്കുന്നു; ഓണവും ആഘോഷിച്ചു പോരുന്നു. എന്നാൽ കോവിഡിന്റെ വരവോടെ  മറ്റുരാജ്യങ്ങളിലെ ആഘോഷങ്ങൾ മിക്കതും പരിമിതപ്പെട്ടതുപോലെ നമ്മുടെ ഓണാഘോഷങ്ങളും പരിമിതപ്പെട്ടു. കോവിഡ് കാലത്തെ ഈ ഓണക്കാലം സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം കഷ്ടകാലമാണ് എന്ന് പറയേണ്ടി വരും. സർക്കാർ ജോലിക്കാർക്കും അതിന്റെ പെൻഷൻ ഉള്ളവർക്കും വലിയ പരുക്കില്ലാതെ ഓണം കൊണ്ടാടാം. സ്വകാര്യ കമ്പനികളിലെ ജോലിക്കാരും  ഒരുവിധം ഒപ്പിക്കും. എന്നാൽ നിത്യവേതനത്തിനായി പണിയെടുക്കുന്നവർ, വാടക വാഹനങ്ങൾ ഓടിക്കുന്നവർ, ചെറിയ കച്ചവടങ്ങൾ ചെയ്തു ജീവിക്കുന്നവർ.... ഇവരുടെയൊക്കെ ഓണമാണ് ഇത്തവണ തലകീഴായി മറിഞ്ഞത്.

മണ്ണിൽ വിതയ്ക്കാനും നട്ടുനനയ്ക്കാനും കഴിയുന്നവനേ കൊയ്യാനും വിളവെടുക്കാനും സാധിക്കൂ; അപ്പോഴേ ഓണം എന്ന കൊയ്ത്തുത്സവം ഒരാഘോഷമായി അനുഭവപ്പെടൂ– കൊറോണ ഈ ഓണക്കാലത്ത് മലയാളിയെ പഠിപ്പിക്കുന്നത് അതാണ്. "ഉള്ളതുകൊണ്ട് ഓണം പോലെ" എന്ന ചൊല്ല് ഏറെക്കാലത്തിനു ശേഷം ഈ വർഷമാണ് നമ്മുടെ അനുഭവത്തിൽ വരുന്നത്‌. അതിനാൽ ഉള്ളതുപോലെ ഓണം ആഘോഷിക്കുന്ന എല്ലാ കേരളീയർക്കും ഈ കൊറോണക്കാലത്ത് അതിജീവനത്തിന്റെ  ഓണാശംസകൾ!

English Summary : Actor Joy Mathew shares his Onam views

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com