മകൾക്ക് റസ്കിൻ ബോണ്ടിന്റെ കഥകൾ സമ്മാനിച്ച് സുപ്രിയയും പ്രിഥ്വിരാജും
Mail This Article
വായനയെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവരാണ് മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും ഭാര്യ സുപ്രിയയും. തങ്ങളെ രണ്ടുപേരെയും ഒരുമിപ്പിച്ചതിൽ ‘ശാന്താറാം’ എന്ന നോവലിനും പങ്കുണ്ടെന്ന് പൃഥ്വിരാജ് മുന്‍പ് വെളിപ്പെടുത്തിയിട്ടുണ്ട്.
താൻ വായിക്കാറുള്ള പുതിയ പുസ്തകങ്ങളെകുറിച്ച് സുപ്രിയ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. മകൾ അലംകൃതയെയും വായനയുടെ ലോകത്തേയ്ക്ക് കൈപിടിച്ച് നടത്തുകയാണ് ഇവരിപ്പോൾ. പ്രശസ്ത എഴുത്തുകാരനായ റസ്കിൻ ബോണ്ട് എഴുതിയ കുട്ടികൾക്കായുള്ള കഥകളുടെ സമാഹാരമാണ് ആലിക്കായി സുപ്രിയ തിരഞ്ഞെടുത്തിരിക്കുന്നത്. റസ്കിൻ ബോണ്ടിന്റെ ആരാധികകൂടിയായ സുപ്രിയ മകൾക്കായി വാങ്ങിയ പുസ്തകത്തിന്റെ കവർചിത്രം ഇന്‍സ്റ്റഗ്രാമിൽ പങ്കുവയ്ക്കാനും മറന്നില്ല. മാത്രമല്ല കൊറോണക്കാലത്തിനു ശേഷം ആലിയെയും കൂട്ടി മുസൂരിയിൽ റസ്കിൻ ബോണ്ടിനെ കാണാൻ പോകാൻ ആഗ്രഹം ഉണ്ടെന്നും സുപ്രിയ ഒരു കമന്റിന് മറുപടിയായി കുറിച്ചു.
ആലി തനിയെ വായിച്ചു തുടങ്ങിയോ എന്ന ചോദ്യത്തിന് വായിക്കും ചില വാക്കുകളുടെ ഉച്ചാരണവും അർഥവും പറഞ്ഞു കൊടുത്താൽ മതിയെന്നും സുപ്രിയ മറുപടിയായി കുറിച്ചു.
English Summary: Supriya Prithviraj picks Ruskin Bond's book for daughter Alamkritha