86 വയസ്സിൽ 86 പുസ്തകങ്ങൾ. പ്രായത്തെ വെറുമൊരു 'നമ്പറാക്കി' എ.കെ.പുതുശ്ശേരി
Mail This Article
കോവിഡും ലോക്ഡൗണും പുറത്തിറങ്ങലിനു തടസ്സമായെങ്കിലും വീട്ടിലിരിപ്പു നേട്ടമാക്കി മാറ്റുകയാണു ഞാൻ. എഴുത്തു തന്നെ പ്രധാന പരിപാടി. കോവിഡ് സീസണിൽ 86–ാമത്തെ പുസ്തകം പുറത്തിറങ്ങി. ഏറെക്കുറെ എറണാകുളത്തിന്റെ ചരിത്രം കൂടി വിഷയമാകുന്ന ‘കുഞ്ഞഗസ്തിയുടെ കുസൃതികൾ’ എഴുതിത്തുടങ്ങിയത് ഏപ്രിൽ ഒന്നിന്. ഈ മാസം അച്ചടിച്ചിറങ്ങിയ പുസ്തകം വിൽപനയും തുടങ്ങി. പുരാണ ബാലെ, ബൈബിൾ ബാലെ, നോവലുകൾ, ബാലസാഹിത്യം, നാടകം തുടങ്ങി പലതരം രചനകൾ.
62 വർഷം ക്ലറിക്കൽ ജോലി ചെയ്ത എസ്.ടി.റെഡ്യാർ ആൻഡ് സൺസിലെ ജോലി ഇല്ലാതായി ലോക്ഡൗണോടെ. വ്യായാമത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. 72 വയസ്സുള്ള ഭാര്യ ഫിലോമിന പിന്തുണയുമായി ഒപ്പമുണ്ട്. കേന്ദ്ര സംഗീതനാടക അക്കാദമിയുടെയും സാംസ്കാരിക വകുപ്പിന്റെയും സംസ്ഥാന സർക്കാരിന്റെയുമെല്ലാമായി ഒട്ടേറെ ബഹുമതികൾ കൈവന്നു. 2002ൽ ‘കൃഷ്ണപക്ഷത്തിലെ കിളികൾ’ എന്ന സിനിമയിലൂടെ സംസ്ഥാന സർക്കാരിന്റെ സിനിമാ പുരസ്കാരവും തേടിയെത്തി.
English Summary : International Day for Older Persons - Writer M. K. Puthussery