ADVERTISEMENT

മുൻ രാഷ്ട്രപതി കെ.ആര്‍. നാരായണന്‍ ജീവിതത്തിലുടനീളം നിധി പോലെ കാത്തുസൂക്ഷിച്ച കടലാസുതുണ്ടുകളില്‍ ചിലത് ഉപയോഗം കഴിഞ്ഞ ഏതാനും തപാൽ കവറുകളായിരുന്നു. എഴുതാപ്പുറം രണ്ടാമതുപയോഗിക്കാനായി ശ്രദ്ധയോടെ രണ്ടായി മുറിച്ചിരുന്ന അവയില്‍ കുറിച്ചിരുന്നത് ഗാന്ധിജി ആയിരുന്നു.

1945 ഏപ്രില്‍ 10ന്, ബോംബെ മലബാർ ഹില്ലിലെ ബിർളാ മന്ദിറില്‍ വച്ചാണു ടൈംസ് ഓഫ് ഇന്ത്യയില്‍ പത്രപ്രവര്‍ത്തകനായ നാരായണന്‍ മഹാത്മാഗാന്ധിയെ അഭിമുഖം ചെയ്യാനെത്തുന്നത്. ഗാന്ധിജി മൗനവ്രതം ആചരിക്കുന്ന ദിവസം. ചോദ്യങ്ങളുമായെത്തിയ യുവാവ് അതൊന്നും ചോദിച്ചില്ല, പകരം കടലാസില്‍ എഴുതിക്കൊടുത്തു. ദലിത് ഉന്നമനവും ഗാന്ധിജിയുടെ അക്രമരാഹിത്യവുമായിരുന്നു മിക്ക ചോദ്യങ്ങളിലും. ഉത്തരം ഒന്നോ രണ്ടോ വാക്യങ്ങളിലൊതുങ്ങി. ജവാഹര്‍ലാല്‍ നെഹ്‌റു ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഹരിജനോദ്ധാരണത്തിനു വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ഹരിജന്‍ സേവക് സംഘ് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചിട്ടും  ദലിത് സമുദായത്തില്‍നിന്നു അധികം നേതാക്കളെയൊന്നും  സൃഷ്ടിക്കാനായില്ലെന്നും  ചൂണ്ടിക്കാട്ടിയ നാരായണനെ ഗാന്ധിജി തിരുത്തി- അങ്ങനെ പറയുന്നത് ശരിയല്ല. സത്യവും സത്യവും ശരിയും ശരിയും തമ്മിലുള്ള സംഘര്‍ഷമല്ലേ ജീവിതത്തില്‍ നടക്കുന്നത്, അത്തരം സാഹചര്യങ്ങളില്‍ അക്രമരാഹിത്യം എങ്ങനെ ഫലവത്താകും എന്ന ചോദ്യത്തിനുള്ള ഉത്തരവും ഒറ്റ വാക്യത്തില്‍ ഒതുങ്ങി. 

ആ അഭിമുഖം പക്ഷേ, അന്നു പത്രത്തിൽ അച്ചടിച്ചു വന്നില്ല. പിൽക്കാലത്തു മഹാത്മാഗാന്ധിയുടെ സമ്പൂർണ കൃതികളുടെ 86ാം വാല്യത്തിലും നാരായണന്റെ ജീവചരിത്രത്തിലും ഇടം പിടിക്കുകയും ചെയ്തു. 

English Summary : When K.R.Narayanan Interviewed Mahatma Gandhi in 1945

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com