ADVERTISEMENT

തേളിനു പുഴയുടെ അക്കരെയെത്തണം. തീരത്തുകിടന്ന ആമയോടു സഹായം ചോദിച്ചു. ആമ പറഞ്ഞു: എനിക്കു ഭ്രാന്തില്ല. നിന്നെയും ചുമന്നു നീന്തിയാൽ നീ എന്റെ കഴുത്തിൽത്തന്നെ കുത്തും. വിഷമേറ്റു കയത്തിൽ താഴും.

തേൾ പറഞ്ഞു: ‘നീ മുങ്ങിപ്പോയാൽ ഞാനും ചാകില്ലേ? അതുകൊണ്ടു ഞാൻ ഉപദ്രവിക്കില്ല’. ആ ഉറപ്പിൽ ആമ തേളിനെയും പുറത്തിരുത്തി നീന്തി. പുഴമധ്യത്തിലെത്തിയപ്പോൾ തേൾ ആമയെ ആഞ്ഞുകുത്തി. 

രണ്ടുപേരും മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ ആമ ചോദിച്ചു: നീ വാക്കു തെറ്റിച്ചില്ലേ? തേൾ പറഞ്ഞു: ആഗ്രഹമുണ്ടായിട്ടല്ല. എന്റെ സ്വഭാവം ഇങ്ങനെയായിപ്പോയി!

തിരുത്താൻ തയാറാകാത്ത തെറ്റുകളും മെച്ചപ്പെടുത്താൻ കഴിയാത്ത ബലഹീനതകളുമാണ് രക്ഷപ്പെടുത്താനാകാത്തവിധം ഒരാളെ നശിപ്പിക്കുന്നത്.  സ്വന്തം മികവുകളും ദൗർബല്യങ്ങളും എന്തൊക്കെയെന്നു തിരിച്ചറിയുന്നിടത്താണ് എല്ലാവരുടെയും വളർച്ച ആരംഭിക്കുന്നത്. മികവുകൾ പ്രോത്സാഹിപ്പിക്കപ്പെടുകയും പോരായ്മകൾ തിരുത്തപ്പെടുകയും വേണം. ഊർജമാകുന്നവർക്ക് ഉപദ്രവമേൽക്കാതിരുന്നാൽതന്നെ മറുകരയെത്തിക്കാൻ ശേഷിയുള്ള ധാരാളം ഉപകാരവഞ്ചികൾ എല്ലാ തീരത്തുമുണ്ടാകും. 

English Summary : Subhadinam - Is it possible to change habits?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com