ADVERTISEMENT

എൻ.എൻ. പിള്ള രചിച്ച  ‘ഇന്റർവ്യൂ’ എന്ന ഏകാങ്കം വലിയൊരു പരിഹാസമാണ്. പണ്ഡിതൻ എന്നു സ്വയം വിശ്വസിക്കുകയും അങ്ങനെ മറ്റുള്ളവരുടെ മുമ്പിൽ നടിക്കുകയും ചെയ്യാൻ മടിയില്ലാത്ത ചിലരുടെ വിഡ്ഢിത്തത്തെയാണ് ഇൗ നാടകത്തിലൂടെ നാടകകൃത്ത് പരിഹസിക്കുന്നത്. 

മഹാകവി പി.കെ.എൻ. ആണ് നാടകത്തിലെ പ്രധാന കഥാപാത്രം. കഥ അരങ്ങേറുന്നത് അദ്ദേഹത്തിന്റെ വീട്ടിലാണ്. മഹാകവിയുടെ ഷഷ്ടിപൂർത്തിയുടെ തലേദിവസത്തെ സംഭവവികാസങ്ങളാണ് നാടകത്തിന്റെ ഉള്ളടക്കം. സാധാരണക്കാരായ വ്യക്തികളുടെ സംഭാഷണശൈലി അല്ല കവി പി.കെ.എന്നിന്റേത് – ഇന്റർവ്യൂവിന് എത്തിയ പത്രപ്രതിനിധി കവിയോട് ചോദിക്കുന്നു ‘അവിടത്തെ വിദ്യാഭ്യാസം എന്നാരംഭിച്ചു?’ 

മഹാകവി പറയുന്ന മറുപടി ഇങ്ങനെ ‘നിശ്ചയമില്ല. ജന്മജന്മാന്തരങ്ങൾക്കു മുൻപ് ആരംഭിച്ചിരിക്കാം. എന്റെ പതിനഞ്ചാമത്തെ വയസ്സിനുള്ളിൽ ഭരതൻ മുതൽ ജഗന്നാഥൻ വരെയുള്ള ആലങ്കാരികന്മാരെ ഞാൻ പരിചയപ്പെട്ടുകഴിഞ്ഞു. പാണിനീസൂത്രങ്ങൾ എനിക്ക് നാവേപാഠമായി. കാവ്യനാടകാദികൾ വേറെ.’ താൻ ഒരു വലിയ ശ്രേഷ്ഠൻ ആണ് എന്ന ഭാവം മഹാകവിയുടെ പെരുമാറ്റത്തിൽ വളരെ പ്രകടമാണ്. വിധി പോലും തനിക്കു ബാധകമല്ല എന്നു ചിന്തിക്കത്തക്ക നിലയിൽ മഹാകവിയുടെ തൻപ്രമാണിത്തം വർധിക്കുന്നുണ്ട്. 

‘അങ്ങയുടെ ശതാബ്ദി ആഘോഷവും ഞങ്ങൾക്കു കാണാൻ ഇടവരും’ എന്ന പുഞ്ചിരിയോടെ പറയുന്ന പത്രപ്രതിനിധിയോട് കവിയുടെ ചോദ്യം ‘നിങ്ങൾക്കെല്ലാവർക്കുമോ’ ? എന്നാണ്. 

അരോഗദൃഢഗ്രാത്രനായ തന്റെ മുന്നിൽ മരണം പോലും പരാജിതനാണെന്ന് ബോധ്യപ്പെടുത്താൻ അയാൾ ശ്രമിക്കുന്നുമുണ്ട്.

എന്നാൽ നാടകത്തിനൊടുവിൽ കവിയെ മരണം ഗ്രസിക്കുക തന്നെയാണ്. വിധിയെ തോൽപിക്കാൻ കേവലമനുഷ്യർക്ക് ഒരിക്കലും ആകില്ല എന്ന പ്രപഞ്ചസത്യത്തിന്റെ വിളംബരപ്പെടുത്തൽ കൂടിയായിരുന്നു ആ നാടകം.  

English Summary : N N Pillai's one act play Interview

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com