കുട്ടികളിൽനിന്നും പഠിക്കാൻ കഴിയുന്നയാളാണ് നല്ല അധ്യാപകൻ : ഡോ. സുനിൽ പി. ഇളയിടം
Mail This Article
വിദ്യാർഥിയായ കാലത്ത് അധ്യാപകൻ ആകുമെന്നു കരുതിയില്ല. കാലക്രമേണ അതിലേക്ക് വന്നെത്തുകയായിരുന്നു. പറവൂരിലെ ലക്ഷ്മി കോളജിൽ 6 വർഷത്തോളം അധ്യാപകനായി. ശേഷം 3 കൊല്ലം പത്രപ്രവർത്തകനായി. 1998 മുതൽ 23 വർഷമായി കാലടി സംസ്കൃത സർവകലാശാലയിലെ അധ്യാപകനാണ്. അധ്യാപനത്തിൽ എല്ലാ ദിവസവും ആശയങ്ങൾ പങ്കുവയ്ക്കാം. പുതിയ തലമുറയോടു നിരന്തരം സംവദിക്കാം. നല്ല അധ്യാപകരാവുക എന്നതിന്റെ അടിസ്ഥാനം കുട്ടികളെ ബഹുമാനിക്കാനും അവരിൽ നിന്നു പഠിക്കാനും കഴിയുക കൂടിയാണ്.
തങ്ങളെപ്പോലെ തുല്യ അവകാശമുള്ളവരാണു കുട്ടികൾ എന്ന കാഴ്ചപ്പാട് അധ്യാപകർ സൂക്ഷിക്കണം. ചെറായി രാമവർമ സ്കൂളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. അവിടത്തെ അധ്യാപകനായ എം.കെ.സീരി സ്വാധീനിച്ച വ്യക്തിയാണ്. ലക്ഷ്മി കോളജിലെ അധ്യാപകനായ എൻ.എം.പിയേഴ്സൻ, മാല്യങ്കര കോളജിലെ പ്രഫ.സൗമ്യവതി, പ്രഫ.ഗീത സുരാജ്, പ്രഫ.ഗോപാലകൃഷ്ണൻ, മഹാരാജാസിലെ പ്രഫ.കെ.ജി.ശങ്കരപ്പിള്ള, പ്രഫ.കെ.എൻ.ഭരതൻ എന്നിവരും സ്വാധീനിച്ച അധ്യാപകരാണ്. പഠിപ്പിച്ചിട്ടില്ലെങ്കിലും ഏറ്റവും വലിയ സ്വാധീനം പ്രഫ.എം.എൻ.വിജയൻ തന്നെയാണ്.
Content Summary : Sunil P. Ilayidom about his favourite teachers on Teacher's Day