ADVERTISEMENT

സിനിമാ നടനും നിർമാതാവും എഴുത്തുകാരനുമായ തമ്പി ആന്റണിയുടെ മരക്കിഴവൻ എന്ന പുസ്തകത്തിന്റെ വായനാനുഭവം പങ്കുവച്ച് സംവിധായകൻ വിനയൻ. എഴുത്തുകാരൻ എന്ന നിലയിൽ  ഇതുവരെ തമ്പി ആന്റണിയെ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ വായിച്ച് അഭിപ്രായം പറയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അദ്ദേഹം ഏൽപ്പിച്ച പുസ്തകങ്ങൾ കഴിഞ്ഞ ദിവസമാണ് വായിക്കാനിടയായത്. വെറുതെ മറിച്ചു നോക്കാനെടുത്ത പുസ്തകം വായിച്ചു തീർത്തുവെന്നും പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു വായനാനുഭവമെന്നും വിനയൻ സമൂഹമാധ്യമത്തിൽ കുറിച്ചു. വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്ന വ്യക്തിയാണെങ്കിലും മലയാളത്തിന്റെ മണവും സംസ്കാരികത്തനിമയും നഷ്ടപ്പെടാത്ത എഴുത്തായിരുന്നുവെന്നും ജീവിതാനുഭവവും വ്യക്തമായ നിലപാടുകളും ഉള്ളവർക്കു മാത്രമേ ഇത്തരത്തിൽ മറ്റുള്ളവർക്കു പ്രചോദനമാകുന്ന രചനകൾ സൃഷ്ടിക്കാനാവൂ എന്നും അദ്ദേഹം പറയുന്നു. വിനയന്റെ അഭിനന്ദനത്തിനും പ്രോത്സാഹനത്തിനും നന്ദി അറിയിച്ച് തമ്പി ആന്റണി കമന്റ് ചെയ്തിട്ടുണ്ട്.

 

വിനയന്റെ കുറിപ്പ്:

അമേരിക്കയിൽ എത്തിയപ്പോൾ അവിചാരിതമായി ഒരു ഫോൺ വന്നു..

ഇവിടെയുള്ള പരിചയക്കാരെയോ സുഹൃത്തുക്കളെയോ ഒന്നും അറിയിക്കാതെ ആണ് എത്തിയതെങ്കിലും,

നിർമ്മാതാവും നടനും അതിലേറെ എഴുത്തുകാരനും ഇപ്പോൾ അമേരിക്കൻ മലയാളികളുടെ ഹെഡ്മാസ്റ്ററും ആയി മാറിയ ശ്രീ തമ്പി ആന്റണി ആയിരുന്നു നമ്പർ തപ്പിയെടുത്തു വിളിച്ചത്..

അന്നു തന്നെ ഹൂസ്റ്റണിൽ ഉണ്ടായിരുന്ന എന്റെ പ്രിയ സുഹൃത്തും നടനുമായ ശ്രീ ലാലു അലക്സും വിളിച്ചിരുന്നു..

ഞാനുണ്ടായിരുന്ന "കാലിഫോർണിയയിൽ" തന്നെ "അലാമോയിൽ" ആയിരുന്നു ശ്രീ തമ്പി ആന്റണി താമസിച്ചിരുന്നത് അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ക്ഷണപ്രകാരം ഒരു ദിവസം അവിടെ പോയി. മലയാളികൾ ഇത്രത്തോളം ആഥിത്യമര്യാദ ഉള്ളവരാണോ എന്ന് അതിശയിപ്പിക്കുന്നതായിരുന്നു ശ്രീ തമ്പി ആന്റണിയുടേയും ഭാര്യ പ്രേമയുടെയും സ്നേഹവും പെരുമാറ്റവും..

തിരിച്ചു പോരുമ്പോൾ വിനയൻ ഇതു വായിച്ച് അഭിപ്രായം അറിയിക്കണം എന്നു പറഞ്ഞുകൊണ്ട് അദ്ദേഹം എഴുതിയ ഒന്നു രണ്ടു പുസ്തകങ്ങളും തന്നു. നടനും നിർമ്മാതാവും ഒക്കെയാണന്നറിയാമെങ്കിലും എഴുത്തുകാരൻ എന്ന നിലയിൽ ശ്രീ തമ്പി ആന്റണിയെ ഞാൻ ശ്രദ്ധിച്ചിരുന്നില്ല.

രണ്ടു മൂന്നു ദിവസം കഴിഞ്ഞപ്പോൾ വെറുതെ ആ പുസ്തകങ്ങളിൽ ഒന്നെടുത്ത് മറിച്ചു നോക്കി ചെറുകഥാ സമാഹാരമായിരുന്ന "മരക്കിഴവൻ" ആയിരുന്നു അത്. സത്യം പറയട്ടെ മറിച്ചു നോക്കൽ വായനയായി മാറി.. പ്രതീക്ഷകൾക്ക് അപ്പുറമായിരുന്നു ആ വായനാനുഭവം..

വർഷങ്ങളായി പ്രവാസജീവിതം നയിച്ചെങ്കിലും നഷ്ടപ്പെടാത്ത മലയാളത്തിൻെറ മണമുള്ള സാംസ്കാരികത്തനിമ...

ജീവിതാനുഭവങ്ങളും വ്യക്തമായ നിലപാടുകളും ഉള്ളവർക്കേ മറ്റുള്ളവർക്കു പ്രചോദനമാകുന്ന രചനകൾ സൃഷ്ടിക്കാനാകു..

സത്ചിന്തയുടെ ഒരു മിന്നാമ്മിനുങ്ങു വെട്ടമെങ്കിലും സംഭാവനചെയ്യാൻ ശ്രീ തമ്പി ആന്റണിക്കു കഴിഞ്ഞു എന്നതിൽ അദ്ദേഹത്തിന് അഭിമാനിക്കാം... അഭിനന്ദനങ്ങൾ

 

Content Summary: Director Vinayan Post about the Book Marakkizhavan written by Thampi Antony

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com