' ഇരുമുടി ' നോവൽ പ്രകാശനം ചെയ്തു
Mail This Article
രവിവർമ തമ്പുരാന്റെ ഏറ്റവും പുതിയ നോവൽ ഇരുമുടി പന്ന്യൻ രവീന്ദ്രൻ പ്രകാശനം ചെയ്തു. നോവലിസ്റ്റ് സി. റഹിം ആദ്യ പ്രതി സ്വീകരിച്ചു. നോവലിസ്റ്റ് ബെന്യാമിൻ അധ്യക്ഷത വഹിച്ചു. പ്രമുഖ തിരക്കഥാകൃത്തും എഴുത്തുകാരനുമായ ജി.ആർ. ഇന്ദുഗോപൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ ഡോ. കെ.എസ്. രവികുമാർ മുഖ്യപ്രഭാഷണം നടത്തി. പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി. ജി. ശശികുമാർ വർമ ആദര പത്രം സമർപ്പിച്ചു. കുളനട വായനക്കൂട്ടമാണ് സമ്മേളനം സംഘടിപ്പിച്ചത്. മനോരമ ബുക്സ് എഡിറ്റർ ഇൻ ചാർജ് തോമസ് ഡൊമിനിക് , വായനക്കൂട്ടം കോ ഓർഡിനേറ്റർമാരായ ജി. രഘുനാഥ്, സുരേഷ് പനങ്ങാട് തുടങ്ങിയവർ പ്രസംഗിച്ചു. മനോരമ ബുക്സ് ആണ് നോവൽ പ്രസിദ്ധീകരിച്ചത്. അയ്യപ്പനും ആചാരവിശ്വാസങ്ങളും വർത്തമാന കാല സാമൂഹിക, രാഷ്ട്രീയ സ്ഥിതിയും ആണ് പ്രമേയം.
Content Summary: Book Release of Irumudi written by Ravi Varma Thampuran