ADVERTISEMENT

കഥാകൃത്തും എഴുത്തുകാരിയുമായ ലിനു മറിയം ഏബ്രഹാമിന്റെ ' ഇമ്മിണി ചെറിയ 100 ഒന്ന് ' എന്ന പുസ്തകം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ഫെഡറൽ ബാങ്ക് മുളകുഴ ശാഖയിൽ മാനേജരായി ജോലി ചെയ്യുന്ന ലിനു മറിയം ഏബ്രഹാമിന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'ഇമ്മിണി ചെറിയ 100 ഒന്ന്'. ഒറ്റ വാക്യത്തിൽ ഒതുങ്ങുന്ന നൂറ് ചെറിയ കഥകളുടെ സമാഹാരമാണിത്. ഈ പ്രത്യേകത കൊണ്ടാണ് ഇമ്മിണി ചെറിയ 100 ഒന്ന്, ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയത്. കവിത പോലെ സുന്ദരമായ നൂറ് കഥകളും വായനക്കാരെ ആകർഷിക്കും.

സ്കൂൾ പഠനകാലത്ത് എഴുതിയ കവിതകളുടെ സമാഹാരമായ മഴവില്ല് എന്ന പുസ്തകം 2007-ൽ പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് 'കാപ്സ്യൂൾ-22' എന്ന കുറുങ്കഥകളുടെ സമാഹാരം 2020-ൽ പുറത്തിറക്കിയിരുന്നു.

ആലപ്പുഴ വെണ്മണിയിൽ, ഏബ്രഹാം കോശി, ജിജി ഏബ്രഹാം ദമ്പതികളുടെ മകളായ ലിനു മറിയം ഏബ്രഹാം, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ഇക്കണോമിക്സിൽ ബിരുദം നേടിയിട്ടുണ്ട്. പുതിയ പുസ്തകത്തിന്റെ രചനയിലാണ് ഇപ്പോൾ ലിനു മറിയം ഏബ്രഹാം.

Content Summary: Linu Maria Abrahams Book ' Immini Cheriya 100 Onnu' in India Book of Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com