ചേർത്തുപിടിച്ച കരങ്ങൾ
Mail This Article
×
മൂർത്തീദേവി പുരസ്കാരം എനിക്കു നൽകാൻ തീരുമാനിച്ചപ്പോൾ അതാരുടെ കയ്യിൽനിന്നു വാങ്ങണമെന്നാണ് ആഗ്രഹം എന്നു സംഘാടകർ ചോദിച്ചു. എംടി തരുന്നതാണ് സന്തോഷം, അതു തുഞ്ചൻപറമ്പിൽ വച്ചായാൽ നന്നായി എന്നു ഞാൻ പറഞ്ഞു. ഞാൻ പോയി എംടിയെ കണ്ട് കാര്യം പറഞ്ഞു: ‘‘എനിക്കിങ്ങനെ ഒരു മോഹമുണ്ട്, ബുദ്ധിമുട്ടില്ലെങ്കിൽ...’’ കുറച്ചുനേരം അദ്ദേഹത്തിന്റെ മുഖത്ത് എന്തൊക്കെയോ വികാരങ്ങൾ മിന്നിമറഞ്ഞു. അദ്ദേഹം എന്നെ ചേർത്തങ്ങു പിടിച്ചു. അതു മാത്രമായിരുന്നു മറുപടി. തീയതി മാത്രം പറഞ്ഞാൽ മതി എന്നും എന്നോടു പറഞ്ഞു. എന്റെ പുസ്തകങ്ങൾ അദ്ദേഹം ഇത്രയധികം വായിച്ചിട്ടുണ്ടെന്നു പുരസ്കാരം തന്നുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം കേട്ടപ്പോഴാണ് മനസ്സിലായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.