ADVERTISEMENT

പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫൻ ഹോക്കിങ്ങിന്റെ പുതിയ പുസ്തകം 2024 മാർച്ച് 26 ന് പ്രസിദ്ധീകരിക്കും. കുട്ടികള്‍ക്കായി ഒരുക്കുന്ന ഈ പുസ്തകം 2020–ലെ ഭൗമദിനത്തിൽ സ്പെയിനിലെ സെബ്രെറോസിലെ യൂറോപ്യൻ ബഹിരാകാശ ഏജൻസി പ്രക്ഷേപണം ചെയ്ത ഹോക്കിങ്ങിന്റെ അവസാന സന്ദേശത്തിന്റെ ഒരു അനുരൂപമാണ്. 

stephen-hawking-book

2018 മാർച്ചിൽ അന്തരിച്ച സ്റ്റീഫൻ ഹോക്കിങ്ങിന്റെ ഈ മരണാനന്തര സന്ദേശത്തിൽ നിന്ന്, ഹോക്കിങ്ങിന്റെ മകൾ ലൂസി ഹോക്കിങ്ങ് പകർത്തുകയും സിൻ ലി ചിത്രീകരണം ഒരുക്കുകയും ചെയ്ത പുസ്തകമാണ് യൂ ആൻഡ് ദ് യൂണിവേഴ്സ്. “എന്റെ പിതാവിന്റെ വാക്കുകളും സിന് സിന്റെ അതിശയകരമായ ദൃശ്യങ്ങളും സംയോജിപ്പിക്കുന്നത് പ്രായം കുറഞ്ഞ ശാസ്ത്രജ്ഞരെ ആകർഷിക്കുകയും നാം അധിവസിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചുള്ള അവരുടെ ജിജ്ഞാസ ഉണർത്തുകയും ചെയ്യും,” ലൂസി ഹോക്കിങ്ങ് പറഞ്ഞു.

stephen-hawking
സ്റ്റീഫൻ ഹോക്കിങ്ങ്, മകൾ ലൂസി ഹോക്കിങ്ങ് Image credit: Random House Children's Books/Lucy Hawking

ഹോക്കിങ്ങിന്റെ കുടുംബം, യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ), ഗ്രീക്ക് സംഗീതസംവിധായകൻ വാൻഗെലിസ് എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. മുതിർന്നവർക്കുള്ള ഹോക്കിങ്ങിന്റെ ബ്രീഫ് ആൻസേഴ്സ് ടു ദ് ബിഗ് ക്വസ്റ്റ്യൻസ് എന്ന പുസ്തകത്തിൽ നിന്നാണ് യൂ ആൻഡ് ദ് യൂണിവേഴ്സ് പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com