ADVERTISEMENT

കാഞ്ഞങ്ങാട് ∙ സാഹിത്യ രചനയിൽ എഴുത്തുകാരൻ സ്വീകരിക്കേണ്ട ചിട്ടകളെക്കുറിച്ചു പഠിപ്പിച്ചത് എംടിയാണെന്ന് പ്രശസ്ത സാഹിത്യകാരൻ സി.വി.ബാലകൃഷ്ണൻ. ‘മലയാളിയുടെ എംടി അനുഭവ’ത്തെപ്പറ്റി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന സംവാദത്തിൽ വിദ്യാർഥികളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

mt-program-cv-balakrishnan
'മലയാളിയുടെ എംടി അനുഭവ’ത്തെപ്പറ്റി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന സംവാദത്തിൽ സംസാരിക്കുന്ന എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ

എം.ടി.വാസുദേവൻ നായർക്കുള്ള നവതിയാദരമായി മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദനം’ എന്ന സാംസ്കാരികോൽസവത്തിന്റെ ഭാഗമായ പരിപാടി നെഹ്‌റു കോളജ് മലയാളവിഭാഗത്തിന്റെ പങ്കാളിത്തത്തോടെയായിരുന്നു. ജോയ്ആലുക്കാസിന്റെ സഹകരണത്തോടെ മനോരമ ഓൺലൈൻ നടത്തുന്ന ‘എംടി കാലം – നവതിവന്ദന’ത്തിന് മുത്തൂറ്റ് ഫി‌നാൻസാണ് പിന്തുണ നൽകുന്നത്. റോയൽ ഡ്രൈവ് കാലിക്കറ്റാണ് മൊബിലിറ്റി പാർട്നർ.

mt-campus
'മലയാളിയുടെ എംടി അനുഭവ’ത്തെപ്പറ്റി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന സംവാദപരിപാടിയിൽ നിന്ന്

ബാല്യകാലത്തെക്കുറിച്ച് എഴുതിയാണ് എംടി തുടങ്ങിയതെന്ന് സി.വി.ബാലകൃഷ്ണൻ പറഞ്ഞു. ഉള്ളു നോവിക്കുന്ന എഴുത്തുകളായിരുന്നു അവ. അദ്ദേഹത്തിന്റെ അനുഭവങ്ങൾ പലതും വ്യക്തിപരമായി ചേർന്നു നിൽക്കുന്നവയാണ്. കുട്ടിക്കാലത്തെ അനുഭവങ്ങളുടെ കയ്പ് രചനകളിലൂടെ വായനക്കാരിലേക്കും അദ്ദേഹം എത്തിച്ചു. കവിതകളോട് മമത പുലർത്തി എംടി. അനുഭവങ്ങളും ചരിത്രവും പുരാണവുമെല്ലാം അദ്ദേഹത്തിന്റെ രചനകൾക്കു വിഷയമായി. ഏതു കഥയും സിനിമാരൂപത്തിലേക്ക് വികസിപ്പിക്കാൻ സാധിക്കുമെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. കാഴ്ച എന്ന കഥ വായിച്ചപ്പോൾ അതിലും ഒരു സിനിമയ്ക്കുള്ള സാധ്യത കണ്ടു. ആദ്യ സിനിമയിലൂടെത്തന്നെ മാറ്റത്തിനു തുടക്കമിട്ട വ്യക്തിയാണ്.

mt-campus-two
'മലയാളിയുടെ എംടി അനുഭവ’ത്തെപ്പറ്റി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന സംവാദത്തിൽ എഴുത്തുകാരൻ സി.വി.ബാലകൃഷ്ണനുമായി സംസാരിക്കുന്ന വിദ്യാർഥിനി

വള്ളുവനാടൻ സംഭാഷണം മലയാളത്തിനു പരിചയപ്പെടുത്തിയ എംടി, സാഹിത്യകാരൻ എന്നതിലുപരി ഒന്നാന്തരം വായനക്കാരനുമാണ്. ഇന്നും വായനയുടെ ലോകത്താണ് അദ്ദേഹം. കഥകളെക്കാൾ പ്രിയപ്പെട്ടത് കഥകളുടെ പിന്നിലെ കഥകളാണെന്ന് എംടി പറഞ്ഞിട്ടുണ്ടെന്നും സി.വി.ബാലകൃഷ്ണൻ പറഞ്ഞു. 

mt-campus-event
'മലയാളിയുടെ എംടി അനുഭവ’ത്തെപ്പറ്റി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന സംവാദത്തിൽ സംസാരിക്കുന്ന എഴുത്തുകാരൻ സി.വി.ബാലകൃഷ്ണൻ

കോളജ് പ്രിൻസിപ്പൽ ഡോ. കെ.വി.മുരളി പരിപാടിക്ക് ആമുഖം പറഞ്ഞു. മലയാളവിഭാഗം മേധാവി ഡോ. ധന്യ കീപ്പേരി, മലയാള മനോരമ കാസർകോട് ചീഫ് റിപ്പോർട്ടർ നഹാസ് മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

mt-college-program
'മലയാളിയുടെ എംടി അനുഭവ’ത്തെപ്പറ്റി കാഞ്ഞങ്ങാട് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന സംവാദത്തിൽ എഴുത്തുകാരൻ സി.വി.ബാലകൃഷ്ണനുമായി സംസാരിക്കുന്ന വിദ്യാർഥിനി

‌ജൂലൈ 14 ന് തൃശൂരിലായിരുന്നു ‘എംടി കാലം – നവതിവന്ദന’ത്തിന്റെ തുടക്കം. രണ്ടു സംവാദങ്ങളും അരനൂറ്റാണ്ടിലേക്കെത്തുന്ന ക്ലാസിക് ചലച്ചിത്രം നിർമാല്യത്തിന്റെ പ്രദർശനവുമായാണ് നവതിവന്ദനത്തിനു തുടക്കമായത്. ജൂലൈ 29 മുതൽ ഓഗസ്റ്റ് 2 വരെ തിരുവനന്തപുരത്ത് എംടി ചലച്ചിത്രമേളയും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കേരളത്തിലെ വിവിധ ക്യാംപസുകളിൽ എഴുത്തുകാരും ചലച്ചിത്രപ്രവർത്തകരുമായി വിദ്യാർഥികളുടെ മുഖാമുഖവും നടക്കുന്നുണ്ട്.

Content  Highlights: M T Vasudevan Nair | Malayalam Literature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com