2023 ലെ സ്കോളാസ്റ്റിക് ഏഷ്യൻ ബുക്ക് അവാർഡ് വർഷ വർഗീസിന്
Mail This Article
2023 ലെ സ്കോളാസ്റ്റിക് ഏഷ്യൻ ബുക്ക് അവാർഡിന് (എസ്എബിഎ) വർഷ വർഗീസിന്റെ 'ദി സമ്മർ അവിഷ ടേൺഡ് ഡിറ്റക്റ്റീവ്' എന്ന പുസ്തകം തിരഞ്ഞെടുക്കപ്പെട്ടു. പ്രസിദ്ധീകരിക്കാത്ത കൈയെഴുത്തു പ്രതികൾക്കായുള്ള മത്സരമാണ് സ്കോളാസ്റ്റിക് ഏഷ്യൻ ബുക്ക് അവാർഡ്. സ്കോളാസ്റ്റിക് ഏഷ്യയുടെയും സിംഗപ്പൂർ ബുക്ക് കൗൺസിലിന്റെയും സംയുക്ത സംരംഭമാണ് എഎഫ്സിസി സ്കോളാസ്റ്റിക് ഏഷ്യൻ ബുക്ക് അവാർഡ് (എസ്എബിഎ). ഏഷ്യയുടെ വിവിധ ഭാഗങ്ങളിലെ ജീവിതാനുഭവങ്ങളും ചിന്തകളും ലോകത്തിന് മുന്നിലെത്തിക്കുന്ന ഏഷ്യൻ വംശജരായ ബാലസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുകയാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം.
സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും വികസന പഠനത്തിൽ ബിരുദാനന്തര ബിരുദവും നേടിയ വർഷ 3 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഏഷ്യൻ അനുഭവങ്ങളെ നൂതനവും ക്രിയാത്മകവുമായ രൂപത്തിൽ ആവിഷ്‌കരിച്ച വർഷ, ഡൽഹിയിലെ കുട്ടികൾക്കായി പ്രവർത്തിക്കുന്ന സന്നദ്ധപ്രവർത്തകരുടെ നേതൃത്വത്തിൽ ഒരു വായനാ പദ്ധതി നടപ്പിലാക്കിയിരുന്നു.