ADVERTISEMENT

പല്ലനയാറ്റിലെ ബോട്ടപകടത്തിൽ കുമാരനാശാൻ മരിച്ചവിവരം മലയാളികൾ അറിഞ്ഞത് അന്നത്തെ വാർത്തയെഴുത്ത് ഗദ്യത്തിന്റെ വിശേഷരീതിയിലാണ്. ആഴ്ചയിൽ മൂന്നു തവണ മാത്രമായിരുന്നു തിരുവിതാംകൂറിൽ പത്രങ്ങൾ ഇറങ്ങിയിരുന്നത്. ആ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തതു മലയാള മനോരമയാണ്. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ് അന്നു മനോരമ പ്രസിദ്ധീകരിച്ചിരുന്നത്. 1924 ജനുവരി 17 വ്യാഴാഴ്ച പുലർച്ചെയുണ്ടായ ദുരന്തം ‘അതിഭയങ്കരമായ ഒരു ബോട്ടപകടം’ എന്ന തലക്കെട്ടിൽ, 19 ശനിയാഴ്ച തന്നെ മനോരമ മലയാളികളെ അറിയിച്ചു. 

കുമാരനാശാൻ ബോട്ടിൽ കയറിയിരുന്ന വിവരം ഈ പ്രധാനവാർത്തയിലുണ്ടെങ്കിലും അദ്ദേഹം അന്തരിച്ച വിവരം അതേദിവസം മറ്റൊരു പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിലൂടെയാണ് സ്ഥിരീകരിക്കുന്നത്! ‘ഇന്നലെ വൈകുന്നേരം വരെ ആകെ 14 മൃതശരീരങ്ങൾ കണ്ടെടുത്തിട്ടുണ്ട്. അവയിലൊന്ന് ഈഴവ സമുദായനേതാവും പ്രസിദ്ധ മഹാകവിയും ആയ എൻ.കുമാരനാശാൻ അവർകളുടേതാകുന്നു. ആശാൻ അവർകൾക്കു നേരിട്ട ഈ യാദൃച്ഛിക മരണത്തേപ്പറ്റി കുണ്ഠിതപ്പെടാത്ത ആളുകൾ ഒരുത്തരുമില്ല’.

പരേതനായ എൻ. കുമാരൻ ആശാൻ എന്ന തലക്കെട്ടിൽ മനോരമ മുഖപ്രസംഗവും എഴുതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com