ADVERTISEMENT

പോപ്പി വ്യാട്ടിന്റെ ജീവിതം പൂർണതയുള്ളതാണ്. നല്ല ജോലി, സ്നേഹനിധിയായ കാമുകൻ. പക്ഷേ, അവളുടെ പ്രിയപ്പെട്ട വിവാഹ മോതിരം നഷ്ടപ്പെട്ടത്തോടെയാണ് സമാധാനക്കേട് ആരംഭിക്കുന്നത്. സോഫി കിൻസെല്ലയുടെ 'ഐ ഹാവ് ഗോട്ട് യുവർ നമ്പർ' എന്ന നോവലിൽ പോപ്പി കടന്നുപോകുന്നത് വിധിയുടെ കളികളിലൂടെയാണ്.

വിവാഹ മോതിരം നഷ്ടപ്പെട്ട അതേ ദിവസം തന്നെ,  അവളുടെ ഫോൺ മോഷ്ടിക്കപ്പെട്ടതോടെ നിവൃതിയില്ലാതെ അവൾ, ചവറ്റുകുട്ടയിൽ കണ്ടെത്തിയ ഉപേക്ഷിക്കപ്പെട്ട ഒരു ഫോൺ എടുക്കുന്നു. മോതിരം നഷ്ടപ്പെട്ടെന്ന് കാമുകൻ അറിയാൻ പാടില്ല, അത് കണ്ടെത്തിയാൽ ഹോട്ടലുകാര്‍ക്ക് വിളിക്കുവാൻ ഒരു നമ്പർ വേണം. അങ്ങനെ കൈയിൽ കിട്ടിയ ഫോണുമായി പോയ അവള്‍ക്കാ ആ ഫോണിന്റെ യഥാർഥ ഉടമയിൽ നിന്ന് വിളി വരുന്നു.

novel-number

പോപ്പി വ്യാട്ടിന്റെ ജീവിതം അവിടം മുതൽ മാറുകയാണ്. ആ ഫോൺ സാം റോക്‌സ്റ്റണിന്റെതായിരുന്നു. തന്റെ ജോലിസ്ഥലത്തെ ഫോൺ നഷ്‌ടമായതും ഒരു അപരിചിതയുടെ കയ്യിലുള്ളതും സാമിനെ രോഷാകുലനാക്കുന്നു. പരസ്പരം വഴക്കിൽ തുടങ്ങുന്ന സംഭാഷണം അവസാനിക്കുന്നത്, സാമിന് ഫോണിൽ വരുന്ന ജോലിയുമായി ബന്ധപ്പെട്ട എല്ലാ സന്ദേശങ്ങളും അയാൾക്ക് പോപ്പി ഫോർവേഡ് ചെയ്യുമെന്ന വ്യവസ്ഥയിലാണ്. അവളുടെ മോതിരം കണ്ടെത്തുന്നതുവരെ ഫോൺ സൂക്ഷിക്കാൻ സാം അവളെ അനുവദിക്കുന്നു. ഇത് ഉല്ലാസകരവും പ്രവചനാതീതവുമായ സംഭവങ്ങളുടെ ഒരു പരമ്പരയ്ക്ക് വേദിയൊരുക്കുന്നു.

ഇമെയിലുകളിലൂടെയും സന്ദേശങ്ങളിലൂടെയും പോപ്പിയും സാമും പരസ്പരം ഇടപഴകാൻ തുടങ്ങുന്നു. വിവാഹ തയ്യാറെടുപ്പുകൾ നടത്തുന്ന പോപ്പി, അസുഖകരമായ സാഹചര്യങ്ങളിൽ അകപ്പെട്ടതായി കണ്ട്, വ്യക്തിപരമായ പ്രതിസന്ധിയില്‍ സാം അവളെ സഹായിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ പോപ്പിയുടെ കടന്നുകയറ്റത്തിൽ ആദ്യം അസ്വസ്ഥനായിരുന്ന സാം, അവളുടെ വിചിത്രമായ വ്യക്തിത്വത്തിലേക്ക് ആകർഷിക്കപ്പെടുകയായിരുന്നു.

വെർച്വൽ ഇടപെടലുകളിലൂടെ അവരുടെ ബന്ധം ആഴമേറിയപ്പോൾ, പോപ്പിയും സാമും അവരുടെ തികഞ്ഞ യാഥാർത്ഥ്യങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങി. പോപ്പി, പ്രതിശ്രുത വരൻ മാഗ്നസുമായുള്ള അവളുടെ ബന്ധത്തെ സംശയിക്കാൻ തുടങ്ങുന്നു, അതേസമയം സാം തന്റെ കരിയറിന്റെ സമ്മർദ്ദവും മറഞ്ഞിരിക്കുന്ന ഉത്കണ്ഠകളും മനസ്സിലാക്കുന്നു.

പോപ്പിയും സാമും തങ്ങളുടെ വെർച്വൽ ബന്ധം മറ്റുള്ളവരില്ഡ നിന്ന് മറച്ചുവെക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന തെറ്റിദ്ധാരണകളും നഷ്ടങ്ങളുമാണ് പിന്നീടുള്ള കഥ. ഹൃദയസ്പർശിയായതും അപ്രതീക്ഷിതവുമായ ഒരു പ്രണയ ‌ബന്ധത്തിലേക്കാണ് അവർ എത്തിച്ചേരുന്നത്. 'ഐ ഹാവ് ഗോട്ട് യുവർ നമ്പർ' പ്രണയം പൂവണിയുന്ന അപ്രതീക്ഷിത വഴികളെക്കുറിച്ചുള്ള പുസ്തകമാണ്. ചിലപ്പോൾ ഏറ്റവും പ്രണയ സാധ്യതയില്ലാത്ത കണ്ടുമുട്ടലുകൾ ജീവിതത്തിൽ കിട്ടാവുന്ന മികച്ച കൂട്ടായിരിക്കുമെന്ന് ഈ നോവൽ പറയുന്നു.  

English Summary:

I've Got Your Number novel by Sophie Kinsella