ADVERTISEMENT

ലോകപ്രശസ്ത സാഹിത്യകാരൻ ഫ്രാൻസ് കാഫ്കയുടെ അപൂർവ കത്ത് അദ്ദേഹം മരിച്ച് 100 വർഷങ്ങൾക്കുശേഷം ലേലത്തിന്. ‘ദ് ട്രയൽ’, ‘ദ് മെറ്റമോർഫോസിസ്’ തുടങ്ങിയ രചനകളിലൂടെ പ്രസിദ്ധനായ കാഫ്ക തനിക്ക് ഇനി എഴുതാൻ കഴിയില്ലെന്ന് ഓസ്ട്രേലിയൻ കവിയും പ്രസാധകനുമായ ആൽബർട്ട് എഹ്രേൻസ്റ്റീനെ അറിയിച്ച കത്താണ് 1,140,00 ഡോളറിന് (ഏകദേശം 95.12 ലക്ഷം രൂപ) ലേലത്തിനു വച്ചിരിക്കുന്നത്.

പ്രസിദ്ധീകരിക്കാൻ രചന ആവശ്യപ്പെട്ടതിനു കാഫ്ക അയച്ച മറുപടിയാണിതെന്നു കരുതുന്നു. 

1920ൽ ഇറ്റലിയിലെ സാനറ്റോറിയത്തിൽ ക്ഷയരോഗ ചികിത്സയിൽ കഴിയുമ്പോൾ എഴുതിയ കത്തിൽ, എന്തെങ്കിലും എഴുതിയിട്ടു 3 വർഷമായെന്നു കാഫ്ക കുറിച്ചു. 1917 ൽ  രോഗം സ്ഥിരീകരിച്ചെങ്കിലും കത്തിൽ അതേപ്പറ്റി ഒന്നും പറയുന്നില്ല. 

കാഫ്കയും ബ്രോഡും Image Credit: Wikimedia Commons
കാഫ്കയും ബ്രോഡും Image Credit: Wikimedia Commons

എന്നാൽ ‘ആശങ്കകൾ അകമനസ്സിൽ തുളച്ചുകയറുമ്പോൾ എഴുത്തും പരാതിയും അവസാനിക്കുന്നു’ എന്നു സൂചിപ്പിക്കുന്നുണ്ട്. പ്രാഗിൽ ജനിച്ച് ജർമനിയിൽ വളർന്ന കാഫ്ക 1924 ജൂൺ 3ന് അന്തരിച്ചു. കത്തിച്ചുകളയാൻ കാഫ്ക ഏൽപിച്ച കൃതികൾ സുഹൃത്ത് മാക്സ് ബ്രോഡ് പ്രസിദ്ധീകരിച്ചതോടെ മരണാനന്തരം അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു. 

English Summary:

Kafka's letters for auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com