ADVERTISEMENT

കോഴിക്കോട് ലോകസാഹിത്യത്തിന്റെ നെറുകയിൽ കോഴിക്കോടിനു ലഭിച്ച അംഗീകാരം യുവതലമുറയ്ക്കൊപ്പം ആഘോഷിക്കാൻ മലയാള മനോരമ. രാജ്യത്ത് ആദ്യമായി യുനെസ്കോയുടെ സാഹിത്യനഗര പദവി ലഭിച്ച കോഴിക്കോടിന്റെ ഭാവി എങ്ങനെ രൂപകൽപന ചെയ്യണമെന്ന് യുവതലമുറയിലെ എഴുത്തുകാരും സാമൂഹ്യസാംസ്കാരികമേഖലയിലെ പ്രമുഖരും ഇന്നുവൈകിട്ട് നാലിന് സംവാദം നടത്തും. 

സാഹിത്യനഗരമായി യുനെസ്കോ പ്രഖ്യാപിച്ചതിനുശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ മലയാള മനോരമ മുതിർന്ന എഴുത്തുകാരെ പങ്കെടുപ്പിച്ച് കോലായ സാഹിത്യചർച്ച നടത്തിയിരുന്നു. ഇതിന്റെ രണ്ടാംഭാഗമായാണ് പുതുതലമുറയെ പങ്കെടുപ്പിച്ചുകൊണ്ട് ഇന്ന് സംവാദം നടത്തുന്നത്. നടക്കാവ് മലയാള മനോരമ ഓഫിസിലാണ് ചർച്ച.

പോർച്ചുഗലിലെ ബ്രാഗായിൽ യുനെസ്കോ സമ്മേളനത്തിൽ പങ്കെടുത്ത് തിരികെയെത്തിയ മേയർ ബീന ഫിലിപ്പ്, സാഹിത്യമേഖലയിലെ ശ്രദ്ധേയരായ നിമ്ന വിജയ്, നിധീഷ് നടേരി, ആര്യ ഗോപി, ശ്രീരമ, പുസ്തകവായനക്കൂട്ടായ്മയായ ലൈവ് റീഡേഴ്സ് സൊസൈറ്റിയുടെ പ്രതിനിധി ഇ. സി. സാബിത്ത്, കേരളത്തിലെ ആദ്യ വനിതാ ആർജെയായ ആർജെ ലിഷ്ണ, ഡിജിറ്റൽ എഐ രംഗത്തെ അധ്യാപകപരിശീലകൻ വി. ഷാജൽ, വിവിധ കോളജുകളിലെ മാഗസിൻ എഡിറ്റർമാർ തുടങ്ങിയവർ പങ്കെടുക്കും. നോവലിസ്റ്റ് ആർ. മധുശങ്കർ മോഡറേറ്ററാവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com