ADVERTISEMENT

ത്രില്ലറുകൾക്ക് പേരുകേട്ട ബ്രിട്ടീഷ് എഴുത്തുകാരിയാണ് പൗള ഹോക്കിൻസ്. ഇരുണ്ടതും സസ്പെൻസ് നിറഞ്ഞതുമായ കഥകളിലൂടെ ലോകമെമ്പാടുമുള്ള വായനക്കാരെ ആകർഷിച്ച പൗള, സൈക്കളോജിക്കൽ ത്രില്ലറുകളുടെ മാസ്റ്ററാണ്. 

1972 ഓഗസ്റ്റ് 26 ന് സിംബാബ്‌വെയിൽ ജനിച്ച പൗള ഹോക്കിൻസ് ദക്ഷിണാഫ്രിക്കയിലാണ് തന്റെ ആദ്യകാലങ്ങൾ ചെലവഴിച്ചത്. പിതാവായ ടോണി ഹോക്കിൻസ് സാമ്പത്തിക ശാസ്ത്ര പ്രൊഫസറും സാമ്പത്തിക പത്രപ്രവർത്തകനുമായിരുന്നു. 1989-ൽ 17-ാം വയസ്സിൽ ലണ്ടനിലേക്ക് പോയ പൗള ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെത്തി. ഫിലോസഫി, പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ് എന്നീ വിഷയങ്ങളിലെ കൃതികൾ വായിച്ചു.

പൗള ഹോക്കിൻസ്, Image Credit: AuthorPaulaHawkins/Facebook
പൗള ഹോക്കിൻസ്, Image Credit: AuthorPaulaHawkins/Facebook

തുടക്കത്തിൽ ജേണലിസത്തിൽ കരിയർ പിന്തുടർന്നു പൗള, വിവിധ പ്രസിദ്ധീകരണങ്ങളിൽ സാമ്പത്തിക പത്രപ്രവർത്തകയായി ജോലി ചെയ്തു. ഹോക്കിൻസിന്റെ ആദ്യ നോവൽ 'ദ് ഗേൾ ഓൺ ദി ട്രെയിൻ' മികച്ച വിജയമായിരുന്നു. ലോകമെമ്പാടുമുള്ള ബെസ്റ്റ് സെല്ലർ പട്ടികകളിൽ ആ പുസ്തകം ഒന്നാമതെത്തി. മുഴുവൻ സമയവും എഴുത്തിനായി മാറ്റി വെച്ച്, സാമ്പത്തികമായി ബുദ്ധിമുട്ടി, പിതാവിൽ നിന്ന് കടം വാങ്ങി ജീവിച്ച പോള ആറുമാസമെടുത്തതാണ് ഈ നോവൽ എഴുതി തീർത്തത്.

paula-hawkins-books-k

ദുരൂഹമായ സാഹചര്യത്തിൽ കുടുങ്ങിയ റേച്ചൽ എന്ന സ്ത്രീയുടെയും അവരുടെ ദൈനംദിന ട്രെയിൻ യാത്രയുടെയും കഥയാണ് പുസ്തകം പിന്തുടരുന്നത്. 2016ൽ ഈ നോവൽ ചലച്ചിത്രമായി മാറി. അമ്പതിലധികം ഭാഷകളിൽ പ്രസിദ്ധീകരിച്ച നോവൽ 23 ദശലക്ഷം കോപ്പികളാണ് വിറ്റു പോയത്. തന്റെ കഥാപാത്രങ്ങളുടെ മാനസിക സങ്കീർണ്ണതകളിലേക്ക് ആഴ്ന്നിറങ്ങാനും സസ്പെൻസ് നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കാനുമുള്ള പൗള ഹോക്കിൻസിന്റെ കഴിവ്, ത്രില്ലർ ആരാധകരുടെ മനസ്സിൽ അവർക്ക് സ്ഥിരമിടം നേടിക്കൊടുത്തു.

മാതൃത്വം, നഷ്ടം, ദുഃഖം, കുറ്റബോധം, വിശ്വാസവഞ്ചന, മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ എന്നിവയെ മുന്‍നിർത്തി എഴുതിയ 'ഇൻടു ദ വാട്ടർ' 2017 മെയ് മാസത്തിലാണ് പ്രസിദ്ധീകരിച്ചത്. ഹോക്കിൻസിന്റെ രണ്ടാമത്തെ നോവലായ 'ഇൻടു ദ വാട്ടറിൽ', നദിയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതോടെ ഒരു ചെറിയ ഗ്രാമത്തിന്റെ രഹസ്യങ്ങളിലേക്ക് കടന്നുചെല്ലുകയാണ് വായനക്കാർ. 2021 ഓഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച 'എ സ്ലോ ഫയർ ബേണിങ്, ആ വർഷത്തെ ബ്രിട്ടിഷ് ബുക്ക് അവാർഡിൽ ത്രില്ലർ ഓഫ് ദ ഇയർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു.

paula-hawkins-books

2024 ഒക്ടോബറിൽ പുറത്തിറങ്ങാനിരിക്കുന്ന 'ദ് ബ്ലൂ അവർ' ആണ് പൗളയുടെ അടുത്ത പുസ്തകം. ശ്രദ്ധേയമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാനുള്ള കഴിവും ഉജ്ജ്വലമായ രചനാശൈലിയുമാണ് പ്രതിഭാധനയായ എഴുത്തുകാരിയായി പൗളയെ വളര്‍ത്തിയെടുത്തത്. സമകാലീന ഫിക്ഷൻ ലോകത്തിന് നിർണായക സംഭാവന നൽകിയ പൗളയിൽ നിന്ന് വായനക്കാർക്ക് കൂടുതൽ ആകർഷകമായ കഥകൾ ഭാവിയിൽ പ്രതീക്ഷിക്കാം.

English Summary:

Paula Hawkins: The Mastermind Behind Psychological Thrillers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com