തേക്കിൻകാട് ജോസഫിന് ദർശൻ ബുക്ക് അവാർഡ്
Mail This Article
×
കോട്ടയം പ്രശസ്‌ത ബാല സാഹിത്യകാരനായ തേക്കിൻകാട് ജോസഫിന്റെ ‘സൂപ്പർ ബോയ് രാമു’ ഇംഗ്ലീഷ് പതിപ്പിന് ദർശന സാംസ്‌കാരിക കേന്ദ്രത്തിന്റെ 2024 ലെ ദർശൻ ബുക്ക് അവാർഡ്. 30000 രൂപയും പ്രശസ്‌തി പത്രവും സരസ്വതി ശില്‌പവും അടങ്ങിയതാണ് അവാർഡ്.
ഡോ. ജോർജ് ഓണക്കൂർ, ഡോ പോൾ മണലിൽ, ഡോ. കുര്യാസ് കുമ്പളക്കുഴി എന്നിവരടങ്ങിയ ജൂറിയാണ് തേക്കിൻകാടിൻ്റെ കൃതി തെരഞ്ഞെടുത്തത്. ലോകോത്തര നിലവാര അച്ചടി, ഇല്ലസ്ട്രേഷൻ, ലേ ഔട്ട്, ഓഡിയോ വേർഷൻ, പ്രസാധനം എന്നിവയും ജൂറി പ്രത്യേകം വിലയിരുത്തി. തിരുവനന്തപുരം ബ്ലൂ പി പബ്ലിക്കേഷനാണ് പ്രസാധകർ. ഡിസംബർ ആദ്യവാരത്തിൽ ദർശന ഓഡിറ്റോറിയത്തിൽ പ്രമുഖ സാഹിത്യകാരന്മാരുടെ സാന്നിധ്യത്തിൽ അവാർഡ് സമ്മാനിക്കുമെന്ന് ദർശന സാംസ്‌കാരിക കേന്ദ്രം ഡയറക്‌ടർ ഫാ എമിൽ പുള്ളിക്കാട്ടിൽ അറിയിച്ചു
English Summary:
‘Super Boy Ramu’ Soars to Victory: Thekkinkadu Joseph Claims 2024 Darshan Book Award
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.