ADVERTISEMENT

കവി ഹേമ.ടി. തൃക്കാക്കരയുടെ രണ്ടാമത്തെ കവിതാസമാഹാരം ‘നിലാവൊഴിഞ്ഞിടം’ പ്രകാശനം ചെയ്തു. കാക്കനാട് ഓണം പാർക്കിൽ നടന്ന ചടങ്ങ് കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാൻസ്‌ലർ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. പ്രശസ്തകവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ പുസ്തകം പ്രകാശനം ചെയ്തു സംസാരിച്ചു. കവിയും പ്രഭാഷകനും തിരുവനന്തപുരം ആകാശവാണിയിലെ അസിസ്റ്റന്റ് ഡയറക്ടറുമായ ശ്രീകുമാർ മുഖത്തല പുസ്തകം സ്വീകരിച്ചു. എ. ചന്ദ്രകുമാർ നായർ (പ്രസിഡന്റ്, തൃക്കാക്കര സാംസ്കാരിക കേന്ദ്രം, ഓബുഡ്സ്മാൻ ഇലക്ട്രിസിറ്റി ബോർഡ്) അധ്യക്ഷനായിരുന്നു.

പ്രശസ്ത കവി വി.എം. ഗിരിജയാണ് പുസ്തകത്തിന്റെ അവതാരിക എഴുതിയിരിക്കുന്നത്. കവർ ചിത്രം പ്രശസ്ത ചിത്രകാരൻ സുധി അന്ന. സൈകതം പബ്ലിഷേഴ്സാണ് പുസ്തകം പുറത്തിറക്കിയത്. ഹേമയുടെ ആദ്യകവിതാ സമാഹാരമായ ‘വാക്കു പൂക്കുമ്പോൾ’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പും ഇതേവേദിയിൽ പ്രകാശനം ചെയ്തു. പ്രശസ്ത കവി ചെറുകുന്നം വാസുദേവൻ പ്രകാശനം ചെയ്ത കവിതാ സമാഹാരം സാഹിത്യ നിരൂപകൻ ബിജോയ് ജോസ് ഏറ്റുവാങ്ങി. 

hema-books

മലപ്പുറം എരമംഗലം സ്വദേശിയായ ഹേമ, ഇപ്പോൾ തൃക്കാക്കരയിലാണ് സ്ഥിരതാമസം.  ഡിആർഡിഒയുടെ കീഴിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയിൽ (എൻപിഒഎൽ) ടെക്നിക്കൽ ഓഫീസറാണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതുന്ന ഹേമ നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കി. 

ആദ്യ കവിതാ സമാഹാരമായ ‘വാക്കു പൂക്കുമ്പോൾ...’ 2021ലെ കേരള സാഹിത്യവേദിയുടെ മികച്ച കവിതയ്ക്കുള്ള തകഴി പുരസ്കാരം നേടി. 2019ലെ കൊച്ചി രാജ്യാന്തര പുസ്തകോത്സവസമിതി നടത്തിയ കവിതാ മൽസരത്തിലും ഈ കവിത ശ്രദ്ധനേടി. മീനടം കലാസാഹിത്യവേദിയുടെ കവിതാ പുരസ്കാരം, കേരള കാവ്യസാഹിതിയുടെ കഥാമൽസരം, എഴുത്തച്ഛൻ സ്മാരക കഥാപുരസ്കാരം എന്നിവ നേട്ടങ്ങളും ഹേമ സ്വന്തമാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com