ബ്രിട്ടിഷ് കൗൺസിലിന്റെ 90–ാം വാർഷികം ആഘോഷിക്കാൻ 90 ഇംഗ്ലിഷ് വാക്കുകൾ
Mail This Article
ലോകം നിർവചിച്ച, ലോകത്തെ നിർവചിച്ച വാക്കുകൾ. ബ്രിട്ടന്റെ ആഗോള സാംസ്കാരിക ബന്ധങ്ങളുടെ പര്യായമായ ബ്രിട്ടിഷ് കൗൺസിലിന്റെ 90–ാം വാർഷികം പ്രമാണിച്ചാണ് വേറിട്ട വാക്കുത്സവം. 1930 മുതലുള്ള 9 പതിറ്റാണ്ടുകളിൽ ലോകത്തെ സ്വാധീനിച്ച 90 വാക്കുകളാണ് പട്ടികയിലുള്ളത്. ഇംഗ്ലിഷ് വാക്കുകളുടെ അർഥ പരിണാമങ്ങളും അത് സാമൂഹികവും സാംസ്കാരികവും സാങ്കേതികവുമായ മാറ്റങ്ങളുടെ സൂചികയാകുന്ന രീതിയുമൊക്കെയാണ് പരിഗണിച്ചത്.
1930കളിൽ babysitter എന്ന വാക്കിന്റെ ജനകീയ ഉപയോഗം സാമൂഹികമാറ്റം കൂടി സൂചിപ്പിക്കുന്നു; evacuate പ്രതിഫലിപ്പിക്കുന്നതാകട്ടെ യുദ്ധകാല സാഹചര്യങ്ങൾ. നൈലോൺ, ഗേ, ജ്യൂക്ക്ബോക്സ് എന്നിങ്ങനെ ആധുനികതയിലേക്കുള്ള വഴിവിളക്കുകളായി മാറിയ വാക്കുകൾ വേറെ. ഇങ്ങനെ നോക്കിയാൽ ഓരോ ദശകത്തിലുമുണ്ട്, മാറ്റത്തിന്റെ ദിശാസൂചിയായി ഉദിച്ചുയർന്നു പ്രകാശിച്ച വാക്കുകൾ.
കംപ്യുട്ടേഷനൽ ലിംഗ്വിസ്റ്റിക്സ്– ഡിജിറ്റൽ ഹ്യുമാനിറ്റീസ് വിദഗ്ധയായ ഡോ. ബാർബറ മക്‌ഗിലിവ്റേയാണ് വാക്കുകൂട്ടം ഒരുക്കിയത്.
പട്ടികയിലെ 90 വാക്കുകൾ
Babysitter, Burrito, Evacuate, Falafel, Gay, Jukebox, Multicultural, Nylon, Video, Bikini, Blockbuster, Buzzword, Cool, Deli, Disc jockey, Nuclear, Panini, Staycation, Vegan, Artificial intelligence, Cliffhanger, Disco, Graffiti, Jollof, Rock'n'roll, Sitcom, Virus, Wok, Baby boomer, Bollywood, Bruh, Gentrification, Hippie, Homophobia, Multiverse, Reggae, Supermodel, Vibes, Ap, Brainiac, Curry, Hip hop, Karaoke, Punk, Virus, Whataboutism, Avatar, Biodiversity, Cell phone, E-book Glass ceiling, Greenwash, Hacking, Intersectionality, Sustainability, Virtual, Bling, Blog, Carbon footprint, Chillax, Cloud, Emoji, Google, Metaverse, Queer, Spam, Web, Cringe, Crowdfunding, Declutter, Hashtag, Mansplain, Nollywood, Photobomb, Podcast, Selfie, Catfish, Deepfake, Delulu, Edgelord, Forever chemicals, Ghosting, Situationship, Woke, Zaddy, Zoomer, Barbiecore, Bubble, Doomscroll, Rizz.