ADVERTISEMENT

ദിവാകരൻ വിഷ്ണുമംഗലം

ഡി സി ബുക്സ്

വില: 190 രൂപ

ഉപഭോഗാസക്തമായ നാഗരികസമ്പന്നതയുടെ ഭരണത്തീവെളിച്ചത്തിൽ പൊലിഞ്ഞുപോകുന്ന ഗ്രാമീണജന്മത്തിന്റെ ഈയാമ്പാറ്റപ്പിടച്ചിലാണ് എന്റെ കവിതകളുടെ ഉള്ളുരുക്കം. നെറികേടിന്റെ നെഞ്ചിലേക്ക് ചുട്ടെരി കുത്തിയാർത്ത് മനുഷ്യത്തെയ്യമായുറയുന്ന കുളിയന്റെ നോക്ക് ഇതിലെ വരികളിലുണ്ടാവും. അധിനിവേശത്തെ അനുഭവപാഠങ്ങൾകൊണ്ട് അതിജീവിക്കാൻ അവ ശ്രമിക്കുന്നു. ഗൃഹാതുരതയാർന്ന ജീവിതനൈരാശ്യത്തിലേക്കല്ല, നാഗരികാഗ്നിയിൽ പൊള്ളിപ്പോയ ഗ്രാമജീവിതത്തിന്റെ ഉയിർപ്പിനായുള്ള സമരമുഖത്താണ് ഞാനെന്റെ കവിതകളെ അണിനിരത്തുന്നത്. സ്വാർഥലോഭമോഹങ്ങളുടെ ഉഷ്ണമേഖലയിൽ ജ്വരപ്പെട്ട പുതുകാലത്തിന്റെ നിലനിൽപ്പിനായുള്ള ശമനൗഷധവീര്യമായി ഞാൻ അവയെ ഉള്ളിൽ നീറ്റുന്നു. ഓർമ്മകളെയും അതുവഴി തനതുസംസ്കാരത്തെയും പുനരാനയിക്കാനുള്ള ശ്രമമാണ് ഇവയിലോരോന്നിലും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com