ADVERTISEMENT

ഏട്ടൻ... (ഓർമ കുറിപ്പ്)

മലയാളിക്ക് ഏട്ടൻ എന്നാൽ ലാലേട്ടൻ ആണ്.... ഒരു വട്ടം എങ്കിലും നമ്മൾ ആരെങ്കിലും ഒന്നു ചെരിഞ്ഞു നിന്നിട്ടുണ്ട്... മീശ പിരിച്ചിട്ടുണ്ട്... മുണ്ട് മടക്കി കുത്തിയിട്ടുണ്ട്... അപ്പോഴൊക്കെ നമ്മൾ അറിയാതെ സ്വയം ലാലേട്ടൻ ആകുകയായിരുന്നു....

എന്നു മുതൽ ആണ് ഏട്ടൻ മനസിൽ കയറി കൂടിയതെന്ന് ഓർമ ഇല്ല... എന്തായാലും സ്വന്തമായി സിനിമയ്ക്ക് പോകാൻ തുടങ്ങിയ കാലം മുതൽ  എന്തൊക്കെ സംഭവിച്ചാലും ഏട്ടന്റെ സിനിമ ആദ്യ ദിനം ആദ്യ ഷോ കണ്ടിരിക്കും.... യൂണിവേഴ്‌സിറ്റി എക്സാം എഴുതാതെ ശിക്കാർ കാണാൻ പോയത്... പിന്നീട്‌ സപ്ലി എഴുതി എടുത്തത്... ചെങ്കണ്ണ് ബാധിച്ചു കിടന്നപ്പോഴും സ്നേഹവീട് കണ്ടത്... കാലൊടിഞ്ഞു കിടന്നപ്പോ എന്നും എപ്പോഴും കാണാൻ പോയത് തുടങ്ങിയവ ഇപ്പോൾ ഓർമ വരുന്നു...

ഏട്ടനെ ഒന്നു കാണുക എന്നു പറയുന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഒരു ആഗ്രഹം ആയിരുന്നു.... പക്ഷേ അത് സാധിക്കും എന്ന് വലിയ ഉറപ്പ് ഒന്നും ഇല്ലാരുന്നു.... അങ്ങനെയിരിക്കെ ഒരു ദിവസം ഒപ്പം സിനിമയുടെ ഷൂട്ടിംഗ് കാക്കനാട് നടക്കുന്നുണ്ട് എന്നറിയുകയും ഏട്ടൻ വരുന്നുണ്ട് എന്നു കേൾക്കുകയും ചെയ്തു... അങ്ങനെ ഞാനും വെച്ചു പിടിച്ചു ജീവിതത്തിൽ ആദ്യമായി ഷൂട്ടിംഗ് കാണാൻ. ഏട്ടന്റെ കൂടെ ഒരു ഫോട്ടോ എടുക്കാൻ കുറെ ശ്രമിച്ചു പക്ഷേ ഏട്ടനെ കാണാൻ പോലും കിട്ടിയില്ല... പക്ഷേ ഉടനെ എൽദോനെ സിൽമേൽ എടുത്തു എന്നു പറഞ്ഞ പോലെ പ്രൊഡക്ഷൻ കണ്ട്രോളർ വന്നു വെറുതെ സ്ക്രീനിൽ നിൽക്കാൻ താൽപര്യം ഉണ്ടോ എന്നു ചോദിക്കുകയും മുന്നും പിന്നും നോക്കാതെ ശരി എന്നു പറയുകയും ചെയ്തു. പെട്ടന്നു തന്നെ ജൂനിയർ ആർട്ടിസ്റ്റ് ആയി നിയമനം കിട്ടിയ ഞാൻ പ്രിയൻ സർ ആക്ഷൻ പറയുന്നത് കാത്തു നിൽക്കുമ്പോ ദേണ്ടെടാ നമ്മുടെ ഏട്ടൻ ബെൻസിൽ വന്നിറങ്ങുന്നു.... 

ധങ്ങനെ നോം ആദ്യമായി ഏട്ടനെ ദർശിച്ചു... നോക്കുമ്പോ ഏട്ടൻ നടന്നു വരുമ്പോൾ ഞങ്ങൾ എതിർ ദിശയിൽ വരുന്നതാണ് ഷോട്ട്... അറിയാതെ ഏട്ടൻ അടുത്തെത്തിയപ്പോൾ ഏട്ടനെ നോക്കിയോ എന്നു സംശയം...

അടുത്ത ഷോട്ട് തയാറാവാൻ കുറച്ചു സമയം വേണമായിരുന്നു... അങ്ങനെ ഏതാണ്ട് ഒരു ഒന്നര മണിക്കൂർ ഏട്ടന്റെ തൊട്ടു പുറകിൽ നിൽക്കാനും ഏട്ടനെ കണ്ണിൽ കണ്ട് ആസ്വദിക്കാനും സാധിച്ചു... പക്ഷേ അപ്പോഴും ഒരു ഫോട്ടോ എടുക്കാൻ സാധിച്ചില്ല... പക്ഷേ ഏട്ടൻ അടുത്ത തവണ ആ ആഗ്രഹം നടത്തി തരാം എന്ന് ഉറപ്പു തന്നു... അതും കാത്ത് ഞാൻ ഇരുന്നു...

അങ്ങനെയിരിക്കെ 1971 എന്ന സിനിമ ഷൂട്ട് ചെയ്യാൻ  ഏട്ടൻ ഒറ്റപ്പാലത്ത് വരുന്നുണ്ട് എന്നറിഞ്ഞു... ഓഫിസിൽ ലീവ് എടുത്തു കൂട്ടുകാരന്റെ ക്യാമറയും കടം വാങ്ങി വെച്ചു പിടിച്ചു...

കഴിഞ്ഞ ആഴ്ച സ്വന്തം കസിന്റെ കല്യാണത്തിനു ലീവു എടുക്കാത്തവൻ ആണ് ഇപ്പൊ വന്നേക്കണെ എന്ന വീട്ടുകാരുടെ ചീത്ത കേട്ടില്ല എന്നും നടിച്ചു ചെന്നു. 

അന്ന് വീണ്ടും ഏട്ടനെ കണ്ടു... കാരവനിന്റെയും ഏട്ടന്റെ വണ്ടിയുടെയും ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ പറ്റി... പക്ഷേ ഏട്ടന്റെ ഒപ്പം ഉള്ള ഫോട്ടോ മാത്രം നഹി... പക്ഷേ പിറ്റേന്ന് വന്നോളാൻ ഉള്ള അനുവാദം കിട്ടി. മോനെ ലഡ്ഡു പൊട്ടി... ആ നിർദേശം അനുസരിച്ചു കുളിച്ചൊരുങ്ങി ചുമ്മാ ഇരുന്ന കൂട്ടുകാരനേം വിളിച്ചു നേരെ വിട്ടു...

ഒരു 10.30 ആയപ്പോ ഉള്ളിലേക്കു വിളിച്ചു... ദേ എന്റെ അതേ കളർ ഷർട്ട് ഇട്ട് ലാലേട്ടൻ... 5 മാസം മുന്നേ ഉള്ള ആ ഒന്നര മണിക്കൂറിൽ ഉള്ള കാര്യം ഏട്ടന്റെ മനസിൽ അപ്പോഴും ഉണ്ടായിരുന്നു... ഞെട്ടി നിന്ന എന്നെ "വാ മോനെ ചേർന്ന് നിൽക്കൂ" എന്നു പറഞ്ഞു ചേർത്തു പിടിച്ചു.... ജബന്റെ ക്യാമറ ഫ്ലാഷ് മിന്നി മറിഞ്ഞു...

എന്റെ മോഹങ്ങൾ പൂവണിഞ്ഞു...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com