തിരികെ കിട്ടുമോ എന്റെ സുന്ദര ബാല്യകാലം ?
Mail This Article
ഭൂതകാലം (കവിത)
ഓർമകളിൽ എന്റെ ബാല്യകാലം
ഓളമായി എത്തുന്ന ഭൂതകാലം
ഓരോ പുലരിയും പൂക്കളെ പുൽകിയ
ഓർമ തന്നോരത്തെ വർണാതീരം.
മണ്ണും ചളിയും കുഴച്ചതന്ന്
മണ്ണിനെ മുത്തിയ കാലമന്ന്
പുഴയിലെ പരലിനെ തേടി പിടിച്ചന്നു
കോരികളിച്ചതും മോർത്തു പോകേ
മഴപെയ്ത മാനത്തു മഴവില്ലിനായ്
മനവും നിറഞ്ഞങ്ങു നോക്കിനിൽക്കെ
മാമ്പു പറിച്ചതും മാങ്ങാ പുളിച്ചതും
മാനസിന്നെരിവായി മാറിടുന്നു
മലയിലെ മഴവില്ലു മാഞ്ഞു പോയി
മനസിന്റെ ബാല്യവും ദൂരെയായി
തത്തികളിച്ചൊരാ ബാല്യവുംമെന്നുടെ
കൗമാരാ കേളിയും യാത്രയായി
നഷ്ട പ്രണയ വിരഹങ്ങളും
നിർമ്മലമായുള്ള ബന്ധങ്ങളും
നൽകുന്ന നീറുന്നരോർമകളുമിന്നിതാ
കൊത്തിപ്പറിക്കുന്നു നെഞ്ചകത്തെ
ഇനിയില്ല കാക്കുവാനൊന്നുമൊന്നും
മരണമേ പുൽകുവരായതല്ലേ
മനസിലായെവിടയോ ബാക്കിയ
മോഹങ്ങളുക്കോടെറിഞ്ഞു ഞാനെത്തിടുന്നു.
ഇനിയൊരു മഴയില്ല മഴവില്ലതും
മാമ്പു പറിക്കുവാനെത്തുകില്ലാ
പുഴയിലെ പരലിനെ തേടിപിടിക്കുവാൻ കാലം കനിയുകയാകുമെങ്കിൽ
English Summary : Poem 'Bhoothakulam' by Sreekuttty Thankappan Vengola