ADVERTISEMENT

ബോണ്ട (കഥ)

ബോണ്ടയുടെ കഥ പറയാം. ഇത് നമ്മൾ ഭക്ഷിക്കുന്ന ബോണ്ടയെക്കുറിച്ചല്ല. ബോണ്ട എന്ന് വിളിപ്പേരുള്ള ഒരു സുഹൃത്തിനെക്കുറിച്ചാണ് നിസാം ബോണ്ട. ആദ്യം ആ വിളിപ്പേരെങ്ങനെവന്നെന്ന് പറയാം. പിന്നാലെ ബോണ്ടയുടെ കഥ കഴിഞ്ഞതും.

നിസ്സാം ഒരു സ്വയം പ്രഖ്യാപിത സിഐഡിയാണ്. ഒരു അന്വേഷണ കുതുകി. ആരുടെ എന്ത് രഹസ്യങ്ങൾ ആയാലും സ്വതസിദ്ധമായ കുരുട്ടുബുദ്ധി ഉപയോഗിച്ച് കണ്ടു പിടിക്കും. ആളൊരു നെറ്റ്‌വർക്ക് എഞ്ചിനീയർ ആണ്. മറ്റുള്ളവരുടെ ലാപ്ടോപ്പ്, ഫോൺ ഒകെ ഹാക്ക് ചെയ്യുക, അവർക്കു പണി കൊടുക്കുക ഇതൊക്കെയാണ് ഹോബി.

കുഞ്ഞിക്കൂനനിലെ ദിലീപിനെ പോലെ പുള്ളി തന്നെ സ്വന്തം പേരിൽ ഒരു പരിഷ്‌കാരം വരുത്തി ‘നിസാം ബോണ്ട് 007’. അലമ്പ് സുഹൃത്തിനെ ബോണ്ട് എന്ന് വിളിക്കാൻ ഞങ്ങൾക്കൊരു വൈഷമ്യം ഉണ്ടല്ലോ. അതുകൊണ്ട് ഞങ്ങൾ ആ പേര് ഒന്ന് കൂടി പരിഷ്കരിച്ചു ‘നിസാം ബോണ്ട’ അത് പിന്നെ ഒന്നൂടെ ചുരുക്കി ബോണ്ട എന്നാക്കി. ഇനി കഥയിലേക്ക് വരാം.

bonda-002
പ്രതീകാത്മക ചിത്രം

ബോണ്ടയുടെ പ്രധാന ഹോബി മറ്റുള്ളവരെ താറടിച്ചു കാണിക്കുക, ചളി വാരി എറിയുക, നെഗറ്റീവ് എനർജി സ്പ്രെഡ് ചെയ്യുക, ആളുകളെ കുഴപ്പത്തിൽ ചാടിക്കുക, ഷോപ്പിങ് മാളുകളിൽ പോയി എന്തേലും സാധനങ്ങൾ വാങ്ങി അത് രണ്ടു ദിവസം ഉപയോഗിച്ചശേഷം കഴുകി വൃത്തിയാക്കി അതേ പാക്കിൽ തിരികെ കൊടുത്തു തത്തുല്യമായ എമൗണ്ടിനു നിത്യോപയോഗ സാധങ്ങൾ വാങ്ങുക ഇതൊക്കെയാണ്. 

നല്ല കുരുട്ടുബുദ്ധി കയ്യിലുലുണ്ട്. ഇങ്ങനെയൊക്കെയുള്ള ബോണ്ടയ്ക്ക് ഒരു വീക്നെസ് ഉണ്ട് ‘മസ്സാജ്’. ബോണ്ട കയറിയിട്ടില്ലാത്ത മസ്സാജ് സെന്റേഴ്‌സ് ദുബായിലുണ്ടോന്ന് സംശയമാണ്.  ശമ്പളത്തിന്റെ പാതി മസ്സാജ് സെന്ററിൽ കൊടുത്തു അവയെ ഇവിടെ നിലനിർത്തുന്ന തന്നെ ബോണ്ടയാണെന്നു വേണമെങ്കിൽ പറയാം. അത്ര മാത്രം അഡിക്ട് ആണ്. മലയാളി തെറാപ്പിസ്റ്റുകളോടാണ് ബോണ്ടക്ക് പ്രിയം. അതിനു ഒരു കാരണം കൂടിയുണ്ട്. ബോണ്ടയ്ക്കു മലയാളം അല്ലാതെ വേറൊരു ഭാഷയും അത്ര വശമില്ല. 

അങ്ങനെയിരിക്കെ ബോണ്ട ഭാര്യയെ വിസിറ്റിനു ദുബായിൽ കൊണ്ട് വന്നു. ഒരു ദിവസം റൂം അടിച്ചു വരുന്നതിനിടയിൽ ബോണ്ടയുടെ ബാങ്ക് സ്റ്റേറ്റ്മെൻറ് ഭാര്യയുടെ കയ്യിൽ കിട്ടി. ചുമ്മാ ഒരു കൗതുകത്തിനു അവൾ അതൊന്നു നോക്കി. സ്റ്റേറ്റ്മെന്റ് കണ്ട് അവളുടെ കണ്ണ് തള്ളിപ്പോയി.

bar-skech
പ്രതീകാത്മക ചിത്രം

സ്റ്റേറ്റ്മെന്റ് ഫുൾ സ്പായുടെ പേരുകളും കഴിഞ്ഞ രണ്ടു മാസം ബോണ്ട പൊട്ടിച്ച കാശും. മൂപ്പത്തി ഒക്കക്കൂടി ഒന്ന് കൂട്ടി നോക്കി ഏഴായിരം ദിർഹംസ്. ക്രെഡിറ്റ് ആയ സാലറി എമൗണ്ടുമായി തുലനം ചെയ്യുമ്പോൾ നേർ പകുതി. എങ്ങനെ കണ്ണ് തള്ളാണ്ടിരിക്കും. അന്നേ ദിവസം ബോണ്ടക്ക് വീട്ടിൽ നല്ല ഊണായിരുന്നു. 

‘‘ഇതിനാണോ മനുഷ്യ നിങ്ങള് ഇവിടെ ഇങ്ങനെ കഴിയുന്നെ?  ലീവിന് വരുന്ന കാര്യം ചോദിക്കുമ്പോൾ ശമ്പളം കുറവ്, കമ്പനി സാലറി കട്ട് ചെയ്തു? എന്തൊക്കെ നുണകളാ പറഞ്ഞെ? ഇപ്പോൾ തന്നെ എത്ര നിർബന്ധിച്ചിട്ടാ എന്നെ ഇങ്ങോട്ടു കൊണ്ട് വന്നേ? ദേ ഇങ്ങനാണേൽ നിങ്ങളിവിടെ പൊട്ടിക്കുന്ന പൈസ എനിക്ക് നാട്ടിൽ സമ്പാദിക്കാൻ അറിയാം ? വേണോ ? അത് വേണോന്ന്’’

ആ രാത്രി ബോണ്ട നാണം കേട്ട് ഇറങ്ങിപ്പോയി ഒരു ബാറിൽ കയറി. അവിടങ്ങനെ  ഇരുന്നപ്പോ ബോണ്ടയ്ക്കൊരു ചിന്ത. മേലാകെ ഭാര്യ പഞ്ഞിക്കിട്ട വേദന,ഏതായാലും ഭാര്യ അറിയുകയും ചെയ്തു. ബോണ്ട ബാറിൽ നിന്നിറങ്ങി നേരെ മസ്സാജ് സെന്ററിലേക്ക് പോയി. ഒരു പ്രൊഫഷണൽ തായ് മസ്സാജ്. ശരിക്കും അന്നാണ് ബോണ്ട പ്രൊഫഷണൽ മസ്സാജ് ചെയ്യുന്നത്. അതുവരെ ചെയ്തത് മൊത്തം ഉടായിപ്പായിരുന്നു.

phone-chat
പ്രതീകാത്മക ചിത്രം

ഈ സമയം മുഴുവൻ ബോണ്ടയുടെ ഭാര്യ അയാൾക്കിട്ടു എങ്ങനെ ഒരു പണി കൊടുക്കാം എന്ന ചിന്തയിലായിരുന്നു. ആ സമയം അവളുടെ ഒരു കസിൻ വിളിച്ചു. അവളോട് ബോണ്ടയുടെ കാര്യം പറഞ്ഞു. ഇതിനൊരു അറുതി വരുത്തേണ്ടേ, അവർ ഒരു പദ്ധതി തയാറാക്കി. ബോണ്ടയ്ക്കുള്ളൊരു ഷോക്ക് ട്രീറ്റ്മെന്റ്.

കുറച്ചു ദിവസങ്ങൾക്കു ശേഷം ബോണ്ടയ്ക്കൊരു വാട്സാപ് മെസ്സേജ് വന്നു. ഒരു മലയാളി മസ്സാജ് സെന്ററിന്റെ പരസ്യം. ‘‘മലയാളിത്തനിമയോട് കൂടിയുള്ള ഫുൾ ബോഡി മസ്സാജ്. അബുദാബി കെ എഫ് സി ബിൽഡിങ്ങിനു താഴെ വന്നു വിളിക്കുക. സ്റ്റാഫ് ചോയ്സ് അലൗ ചെയ്യില്ല. മദ്യപിച്ചു വരുന്നത് അനുവദനീയമല്ല.

bonda-004
പ്രതീകാത്മക ചിത്രം

ബോണ്ട ആ നമ്പറിൽ ചാറ്റ് ചെയ്തു. ഡേറ്റും സമയവും പറഞ്ഞുറപ്പിച്ചു. ചാറ്റ് അൽപം കടന്നു പോകുകയും ചെയ്തു. ഉടുക്കേണ്ടുന്ന വസ്ത്രം വരെ ബോണ്ട നിർദ്ദേശിച്ചു. താമസിയാതെ ബോണ്ട പറഞ്ഞ ലൊക്കേഷനിൽ എത്തി. അതൊരു ഫ്ലാറ്റ് ആയിരുന്നു. ഡോറിനു മുന്നിൽ നിന്ന് ഒരിക്കൽ കൂടി ചാറ്റ് ചെയ്തു ഡോറിനു മുന്നിലുള്ള കാര്യം അറിയിച്ചു. ഡോർ തുറന്നു. ഫ്ലാറ്റിന്റെ ഉൾവശം മസാജ് സെന്റർ പോലെ സെറ്റ് ചെയ്തിരിക്കുന്നു. ഒരു പുരുഷൻ ആണ് റിസപ്ഷനിൽ. ബോണ്ട് അയാളുമായി സംസാരിച്ചു നല്ല സ്റ്റാഫിനെ തന്നെ വേണം. ‘‘നല്ലതിനെത്തന്നെ അയയ്ക്കാം... സർ, റൂമിലേയ്ക്ക് കയറി വേഷം മാറൂ. അപ്പോഴേക്കും ആള് വരും’’

‘‘ഇഷ്ടപെട്ടില്ലേൽ മാറ്റിത്തരണം’’ എന്ന അപേക്ഷയോടെ ബോണ്ട മസ്സാജ് റൂമിൽ കയറി വേഷം മാറി കാത്തിരുന്നു. അഞ്ചു നിമിഷം കഴിഞ്ഞു വാതിലിലെ മുട്ടുകേട്ട് ബോണ്ട വാതിൽ തുറന്നു. വാതിൽ അയാളെ അവളിൽ നിന്നുള്ള കഴ്ചയെ മറച്ചു. അവൾ അകത്തു പ്രവേശിച്ചതും ബോണ്ട് വാതിൽ അടച്ചു. അവൾ അങ്ങനെ തിരിഞ്ഞു നിൽക്കുകയാണ്. ബോണ്ട അവളുടെ അടുത്തേയ്ക്കു ചെന്ന് തോളിൽ പിടിച്ചൊന്നു തിരിച്ചു. ആ മുഖം കണ്ടു ബോണ്ട നിലവിളിച്ചു പോയി. ബോണ്ടയുടെ ഭാര്യ! അന്ന് കിട്ടിയതൊന്നും പോരെ എന്ന് ചോദിച്ചു ബോണ്ടയുടെ ഭാര്യ ബോണ്ടയെ രണ്ടാമതും പഞ്ഞിക്കിട്ടു. ഒടുവിൽ തളർന്നു കിടന്ന ബോണ്ടയോട് ഭാര്യ ‘‘എങ്ങനെ ഉണ്ടായിരുന്നു മസ്സാജ്’’

തീരെ തളർന്ന ഒരു മോങ്ങി കരച്ചിൽ അവിടെ നിന്നുയർന്നു ...........

English Summary : Bonda Short Story By Shemeer Mohammed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com