താലിച്ചരടിൽ തൂങ്ങിയാടിയ പാതിമുറിഞ്ഞ അക്ഷരത്താളിൽ പ്രതികാര വിങ്ങൽ...
Mail This Article
×
പൊക്കിൾക്കൊടി വേരുകൾ(കവിത)
ജീവിക്കാൻ മറന്നതോർത്ത നിലാരാവിൽ
കൊത്തി എറിഞ്ഞ സ്വപ്നചിറകുകളിൻ വിലാപകീർത്തനം....
തേനും വയമ്പും ചേർത്ത് കൂട്ടി തുന്നിച്ചേർത്ത
അണ്ണാക്കിൻ ആഗ്രഹങ്ങൾ തൻ വന്യശീൽക്കാരം...
ഓർമയിൽ അച്ഛൻ കെട്ടിത്തന്ന ചിലങ്കക്കാലിൽ
സദാചാര ചങ്ങലയിൻ മുറിപ്പാട്....
കുത്തിയ കാതിൽ നിന്നൂറിയ ചോരത്തുള്ളികളിൽ
അലങ്കാര ശിൽപ ചിത്ര രേഖ...
കറുത്ത പൊക്കിൾ കുഴിയിലേക്ക് ചാഞ്ഞിറങ്ങുന്ന
ചുവന്ന ഗർഭ വേരുകൾ...
എഴുന്ന എല്ലുകളിൻ മന്ദഹാസം ചേർന്ന്പാടിയ
പുകക്കുഴലിൻ നിശബ്ദരാഗം...
താലിച്ചരടിൽ തൂങ്ങിയാടിയ
പാതിമുറിഞ്ഞ അക്ഷരത്താളിൽ പ്രതികാര വിങ്ങൽ...
മാറാല കെട്ടിയ ജരാനര സിന്ദൂര ചെപ്പിൽ
ഇന്നും ചുക്കി ചുളുങ്ങിയ കാർമുകിൽ പുഞ്ചിരി...
English Summary: Pokkilkkodi Verukal Poem By Gloria Varghese Kootunkal
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.