‘നിനക്കുറപ്പുണ്ടോ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന്?; ഇല്ല, എല്ലാരും പാമ്പെന്ന് വിളിച്ചപ്പോ ഞാനും ...’
Mail This Article
തിരിച്ചറിവ് (കഥ)
ഡിപ്പാർട്മെന്റ് ഡേയുടെ ഒരുക്കങ്ങളുടെ ഭാഗമായി അന്ന് ഒരു പീരീഡ് മുന്നേ ക്ലാസ്സുകൾ തീർന്നു. അതിന്റെ ഒരു ചെറിയ സന്തോഷവും വീട്ടിലെത്തി സൈക്കിളിൽ കറങ്ങാമെന്ന ചിന്തയും രഞ്ജിയുടെ നടത്തത്തിന്റെ ആവേശം കൂട്ടി. അത് പുറത്തു കാണിക്കാതെ പതിവ് പോലെ കൂട്ടുകാർക്കൊപ്പം അവൻ ബസ്‌സ്റ്റോപ്പിലേക്കു നടന്നു .. കൂട്ടുകാർക്കൊപ്പം സംസാരിക്കുന്നതിന്റെ ഇടയിലും വീടും നാലുമണി പലഹാരവും കൂട്ടുകാർക്കൊപ്പമുള്ള കറക്കവുമായിരുന്നു അവന്റെ മനസ് മുഴുവൻ.
പതിവ് പോലെ രഞ്ജി ബസ് സ്റ്റോപ്പിലെ ഷെഡിൽ നിന്നും മാറി കടല വറക്കുന്ന കടയോടു ചേർന്നു ബസ് കാത്തു നിന്നു.. കടല വറക്കുന്ന ഗന്ധം അവനിലെ വിശപ്പിനൊരാശ്വാസം എന്ന മട്ടിൽ അതിൽ ശ്രദ്ധിച്ചു നിൽക്കുന്ന രഞ്ജി അപ്പോഴാണ് റോഡിന്റെ എതിർവശത്തുള്ള ആ കാഴ്ച കണ്ടത് ... ഒരാൾ റോഡിൽ കിടന്ന് ഉരുളുന്നു. നടന്നു പോകുന്നവർ അയാളെ നോക്കി നടന്നു നീങ്ങുന്നു... ‘‘ധാ ഡാ നോക്കിക്കേ ഒരു പാമ്പ് ... കൂട്ടുകാരന്റെ ആ പറച്ചിലിൽ അവനും ചിരിച്ചു.. ‘‘പാമ്പേ പാമ്പേ എണീറ്റ് പോ...’’ കൂട്ടുകാർക്കൊപ്പം അവനും കൂടി... മറ്റുള്ളവര് ഇവരുടെ പറച്ചിലുകൾ ആസ്വദിക്കുന്നു എന്ന് കണ്ടപ്പോ രഞ്ജിയും മടിയില്ലാതെ തുടർന്നു തന്റെ പരിഹാസം ...
തന്റെ ബസ് വന്നതും അവസാനമായി ഒരു വട്ടം കൂടി കൂകി വിളിച്ചിട്ടു അവൻ ബസിൽ തന്റെ സീറ്റുറപ്പിക്കാനുള്ള വെമ്പലിൽ ചാടി കേറി ... നേരത്തെ വീട്ടിലെത്തിയതിന്റെ സന്തോഷത്തിൽ ആദ്യം അവൻ ഓടി കേറിയത് അടുക്കളയിലേക്കാണ്... ‘‘ആഹാ ഇന്ന് വടയാണോ ... ഞങ്ങളെ ഇന്ന് നേരത്തെ വിട്ടു നാളെ ഫിസിക്സ് ഡേ ആണ്..’’ ഒരു വടയെടുത്തു രണ്ടായി മുറിച്ചു. വായിൽ വെച്ചവൻ പറഞ്ഞു .. ‘‘ആ അമ്മെ ഇന്നൊരു രസകരമായ ഒരു സംഭവം ഉണ്ടായി.. ബസ് കത്ത് നിന്നപ്പോ വഴിയിലൊരാൾ കിടന്നുരുളുന്നു ... മദ്യപിച്ചു ബോധംകെട്ടു അവിടെ കിടന്ന് ഉരുളുന്നത് കണ്ടു ഞങ്ങൾ പാമ്പേ പാമ്പേ എണീറ്റ് പോ എന്ന് പറഞ്ഞു കളിയാക്കി ....
‘‘നിനക്കുറപ്പുണ്ടോ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന് ?’’ ഒന്ന് പകച്ചു തിരിഞ്ഞു നോക്കിയ രഞ്ജി പറമ്പിൽ നിന്നും വന്നു കാൽ കഴുകുന്ന അച്ഛനെ കണ്ടു ... ‘‘ഡാ നിനക്കുറപ്പുണ്ടോ അയാൾ മദ്യപിച്ചിട്ടുണ്ടെന്ന്?’’ കാല്കഴുകി കൊണ്ടച്ചൻ വീണ്ടും ചോദിച്ചു ... ‘‘ഇല്ല, എല്ലാരും പാമ്പെന്ന് വിളിച്ചപ്പോ ഞാനും ...’’ അകത്തേക്കു കേറി വന്ന അച്ഛൻ.. രഞ്ജിയോട് പറഞ്ഞു .. ‘‘ഒരു പക്ഷേ അയാൾ ഫിക്സ് വന്നു പിടയുവായിരുന്നെങ്കിലോ?’’ ആ ചോദ്യം അവനിൽ ഒത്തിരി ചിന്തകൾ ഉയർത്തി ... ശരിയാണ് ഞാൻ അതെന്താണെന്നു മനസിലാക്കാൻ ശ്രമിച്ചില്ല ... ‘‘മോനെ.. ആ വീണു കിടന്ന ആൾ ഒരു മകൻ ആണ് സഹോദരൻ ആണ് ഒരു പക്ഷേ നല്ലൊരു അച്ഛനും ആകാം ...’’ എല്ലാവർക്കൊപ്പം പരിഹസിച്ച സമയത്ത് നീ അയാൾക്കെന്തു പറ്റി എന്നന്വേഷിച്ചിരുന്നെങ്കിൽ ... അല്ലേൽ നമ്മുടെ ആശുപത്രിൽ വിളിച്ചറിയിച്ചിരുന്നെങ്കിൽ അത് നിന്റെ ജന്മപുണ്യമായ് തീർന്നേനെ ... മറിച്ചു മറ്റുള്ളവർക്കൊപ്പം. കളിയാക്കാൻ നീ ശ്രമിച്ചു’’
എല്ലാവരെയും ... നിന്റെ സഹോദരന്മാരായി കാണുവാനും അവരെ സംരക്ഷിക്കാനുമുള്ള മനസ്സാണ് നമ്മൾ ദൈവം തന്ന ഈ ജന്മത്തിൽ നേടിയെടുക്കേണ്ടത്... മറിച്ചു ഞാനാണോ എന്റെ സഹോദരന്റെ കാവൽക്കാരൻ എന്ന് തിരിച്ചു ദൈവത്തോട് ചോദിച്ചാൽ കായേൻ പശ്ചാത്തപിച്ചതു പോലെ പിന്നീട് ചെയ്യേണ്ടി വരും... ഒരു പക്ഷേ …
നിന്റെ അറിവില്ലായ്മ കൊണ്ടാകാം. ഇനിയാവർത്തിക്കില്ല എന്നൊരു ദൈവശപഥം … നിന്റെ പശ്ചാത്താപം… ആകട്ടെ .... ഇത് പറഞ്ഞു അച്ഛൻ മുറിക്കുള്ളിലോട്ട് പോയി..
സ്വന്തം തെറ്റ് മനസിലാക്കിയ രഞ്ജി .. രണ്ടാമതൊരു വടയെടുത്തു തന്റെ മുറിയിലേക്കു നടന്നകന്നു ...
Content Summary: Thiricharivu, Malayalam short story