ADVERTISEMENT

മഴയുള്ള ഒരു രാത്രി തണുത്തുറഞ്ഞ കൈകളെ  നെഞ്ചോട് ചേർത്ത് ജനാലക്കുള്ളിലൂടെ ഉതിർന്നു വീഴുന്ന മഴത്തുളികളെ നോക്കി വെറുതെ പഴയ കാലത്തിലേക്ക് ഞാൻ തിരികെ നടന്നു ....

 

മനസ്സിൽ എവിടെയോ തണുത്ത മഴത്തുള്ളികൾ ഉതിർന്നുവീഴുംപോലെ ....

ഹൃദയത്തിന്റെ  ഉള്ളറകളിലെവിടെയോ കാലത്തിനതീതമായ ഒരു വികാരം ..അതിനെ എന്ത് ചൊല്ലി വിളിക്കണമെന്നറിയുന്നില്ല ...

 

വേദനകൊണ്ടു പുളയുന്ന വികാരമാണെന്ന തോന്നൽ ഉണ്ടെങ്കിലും എവിടെയോ മധുരനൊമ്പരങ്ങളുടെ സുഖമുള്ള കാറ്റിൽ ഹൃദയം ആശ്വാസം കൊള്ളുന്നുമുണ്ട്...ചിലപ്പോൾ മധുരമായി തോന്നുമെങ്കിലും അടുത്ത നിമിഷം അത് നഷ്ടബോധത്തിന്റെ ചുഴിയിൽപെട്ടു പിടഞ്ഞു കരയുന്നുമുണ്ട്.....സുഖവും ദുഖവും ഇഴചേർന്ന  ഈ വികാരങ്ങളുടെ പ്രതിലിപി കൊഴിഞ്ഞുപോയ വർഷങ്ങളെ എന്നിലൂടെ എഴുതിച്ചേർക്കുമ്പോൾ ഞാൻ നനവ് പടർന്നു എന്റെ കവിൾത്തടങ്ങളെ ആശ്വപ്പിച്ചു.....

 

സമാധാനിക്കു ....

 

വഴിതെറ്റിവന്ന തണുത്ത കാറ്റ് മുടിയിഴകളിലൂടെ കാലത്തേ ഓര്മപ്പെടുത്തിയപ്പോൾ എന്തോ നിന്റെ മുഖം മനസിൽ വെളിച്ചം പോലെ പതിഞ്ഞു ...

 

കാലം  എത്ര കഴിഞ്ഞിട്ടും കൊഴിഞ്ഞു വീഴാതെ ഇന്നും ഹൃദയത്തിന്റെ ചുവന്ന ഭിത്തിയിൽ അത്‌ പതിഞ്ഞു കിടക്കുന്നു ....

മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ ....

അനരാഗം കത്തിയമരുന്ന ഗാനം മനസ് കീഴടക്കിയപ്പോൾ കോളർ ട്യൂൺ ആയി അത് തന്നെ സെറ്റ് ചെയ്തു...

 

ഹാലോ...

ആരാണ് ...

ഞാൻ ...................................

അതെ ..പറയു ...ആരാണ് ...

 

ഞാൻ തനിക്കോര്മയുണ്ടോ എന്നറിയില്ല നമ്മൾ കോളേജിൽ ഒരുമിച്ചുണ്ടായിരുന്നു .....

പേര് പറയാമോ....

 

പറയാം ...

പേര് കേട്ടതും മനസ്സിൽ കരിങ്കല്ലിന്റെ ഭാരം ..

 

പക്ഷെ ......

ഒരുപാട് സംസാരിക്കാൻ ആഗ്രഹിച്ചിരുന്ന വ്യക്തി....... എത്രയോ കാലം വരുമെന്ന് കാത്തിരുന്ന ഫോൺ കോൾ....... പക്ഷെ  ഒന്നും  മിണ്ടാൻ കഴിഞ്ഞില്ല ..

മിനിറ്റുകൾ ഒന്നും മിണ്ടാതെ....

 

ഹലോ താൻ എന്താ ഒന്നും മിണ്ടാതെ...എന്നെ ഓർമയില്ല എന്നുണ്ടോ.?

 

ഏയ് ഓർമയുണ്ട് ....

യാഥാർഥ്യങ്ങളുടെ ഭാരിച്ച വാക്കുകൾ പുറത്തേക്കെടുത്തു ഞാൻ പുതിയ ശബ്ദത്തിൽ സംസാരിച്ചു...

 

എന്തൊക്കെയാ വിശേഷങ്ങൾ ....

 

ഇപ്പോൾ എവിടെയാ വർക്ക് ചെയ്യുന്നത് ...

 

വർത്തമാനം നീണ്ടുപോയതും ഞങ്ങൾ പഴയ കാലത്തിലേക്ക് തിരികെ പോയതറിഞ്ഞില്ല.....

 

മണിക്കൂറുകൾ നീണ്ടുപോയ വോയിസ് കോൾ  അസാനിച്ചതും ........

 

എനിക്ക് നിന്നെയൊന്നു കാണണം എന്ന വാക്കിൽ സംസാരം നിലച്ചു....

 

എന്ത് പറയണമെന്നറിയാതെ ഉഴന്നെങ്കിലും  മനസ് ആഗ്രഹിച്ച മുഖം കാണാതിരിക്കാൻ സാധിക്കില്ല  എന്ന് ഉള്ളിൽ നിന്നാരോ പറഞ്ഞുകൊണ്ടിരുന്നു....

 

ശരി ..ഞാൻ വിളിക്കാം ..

 

ഇരുട്ട് പടർന്ന മഴയുള്ള രാത്രി ആരുമില്ലാത്ത വരാന്തയുടെ അരണ്ട വെളിച്ചത്തിൽ ഞാൻ ആ  പഴയ മുഖം കണ്ടു......

 

ഏയ് ...

നിങ്ങൾ ആരാണ് ....

 

ഞാൻ ....

വർഷങ്ങൾ കടന്നുപോയില്ലെടോ?ഞാൻ ഒരുപാടു പ്രശ്നങ്ങളുമായി ....ആരോഗ്യം നഷ്ട്ടപ്പെട്ട ആളുകൾ സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവർത്തിയെപ്പോലെ ആണെടോ...... ഞാൻ ആരെയും ഒന്നും അറിയിച്ചില്ല....

 

വെളുത്ത ഇടതൂർന്ന മുടിയുള്ള ആ പഴയ മുഖം?

 

അതൊക്കെ കാലം കൊണ്ടുപോയെടോ ...

 

എങ്കിലും....

 

തന്റെ മൂക്കുത്തി ഈ അരണ്ട വെളിച്ചത്തിൽ തിളങ്ങുമ്പോൾ മനസ്സിൽ ഒരു കനൽ പാറിപ്പറക്കുന്നുണ്ട് ..... പ്രണയം ചെമ്പകപ്പൂപോലെ സുഗന്ധം പൊഴിക്കുമെങ്കിലും കുത്തിനോവിക്കുന്ന കൂർത്ത കത്തിപോലെ ചോരപൊടിപ്പിക്കാറുമുണ്ട് ...അല്ലെ??

 

തനിക്കെപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ....

 

ഉണ്ട് ...

 

എങ്കിൽ ഇപ്പോഴെങ്കിലും തനിക്കൊന്നു  പറയാമോ  ..തന്റെ ഉള്ളിൽ എനിക്കായി പ്രണയത്തിന്റെ ചെറു അരുവികൾ  രൂപപ്പെട്ടിട്ടുണ്ടെന്ന് ?

 

പറയാം....

പക്ഷെ, ഇപ്പോൾ ..നമ്മളിലെ  പഴയ വ്യക്തികൾ മരിച്ചു കഴിഞ്ഞില്ലേ ....

 

എന്തിനാടോ യാഥാർഥ്യങ്ങൾ കൊണ്ട് തീർത്ത കല്ലറക്കുള്ളിൽ സ്വയം ബന്ധനസ്ഥയാക്കി തന്നെ സ്വയം  കീഴ്പെടുത്തുന്നത് ?

 

 

ചിലപ്പോഴെങ്കിലും ..ജീവിതത്തിന്റെ പച്ചയായ ചുഴിയിലേക്കു ആഴ്ന്നിറങ്ങി നമ്മളായി ജീവിക്കണമെ്ന് തോന്നാറില്ലേ ? 

 

അറിയില്ല ...

എന്നാൽ താൻ കേട്ടോളു ..ജീവിതം നമ്മളെ കൈവിടുന്ന നിമിഷങ്ങൾ നമ്മൾ പച്ചയായ മനുഷ്യരായി മാറാനാണ് ആഗ്രഹിക്കുക ......

ഞാൻ......

ഞാൻ ...ജീവിതമുപേക്ഷിച്ചു ജീവനില്ലാത്ത ആത്മാവുകളുടെ കൂടെ ചേരാൻ പോകുന്നു ...

തമാശ പറയുകയാണോ ?

അല്ലെടോ ...

ഇനി നിമിഷങ്ങൾ മാത്രം എണ്ണപ്പെട്ടുവെന്നിരിക്കെ  എന്നിലെ പച്ചമനുഷ്യന് ആ ചുഴിയിലേക്കാഴ്ന്നിറങ്ങണമെന്നു തോന്നി ....

 

നമ്മെ ചുറ്റിക്കിടക്കുന്ന അഹംഭാവത്തെ വലിച്ചെറിഞ്ഞാൽ നമ്മൾ ആഗ്രഹങ്ങൾ മാത്രമാണ് . മരണം അടുത്തെത്തിയാൽ നമ്മൾ വെറും ആഗ്രഹങ്ങൾ മാത്രമാണെടോ ...

 

അതുകൊണ്ടാണ് ഇരുണ്ട വെളിച്ചത്തിൽ തന്റെ മൂക്കുത്തി കാണാൻ ഞാൻ ആഗ്രഹിച്ചതും.....

 

എന്റെ ആഗ്രഹങ്ങളുടെ ഒരു വലിയ ഭാരം തന്റെ ഓർകളായിരുന്നു ....

 

ഇനി വിട .....

ഏയ് ....ഒരു നിമിഷം.....

 

പക്ഷെ  നിമിഷങ്ങളെ നിര്നിമേഷമാക്കി ആ  ശബ്ദം നിലച്ചു.......

ഇരുണ്ട വെളിച്ചം കെട്ടുപോയതും ..മനസ്സിൽ ......വേദനയുടെ ഒരു ചുഴി ..ഞാൻ അതിൽ ആഴ്നിറങ്ങുന്നതുപോലെ.......

എടി ..നീയെവിടെയാ ?................

 

ആ വിളി ആഗ്രഹങ്ങളുടെ, വേദനകളുടെ അദൃശ്യതയെ  ചുഴറ്റിയെറിഞ്ഞു ...

ഇപ്പോൾ യാഥാർഥ്യത്തിന്റെ വെളിച്ചത്തിൽ എന്റെ മുഖം പ്രതിഫലിക്കുന്നുണ്ടാവും ...ഞാൻ ഇപ്പോൾ ബന്ധപ്പെട്ടിരിക്കുന്ന മനുഷ്യരാണ് എന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നത്.... അതുകൊണ്ട് മൂക്കുത്തി...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com