നാനോ – പ്രിൻസി പ്രവീൺ എഴുതിയ കവിത
Mail This Article
×
പേനയെടുത്താൽ ഉടൻ
എഴുതും പ്രണയമെന്നു.
വിരൽ തുമ്പിൽ നിറയുന്നത്
വിരഹമെന്നു...
കണ്ണിൽ നിറയെ കദനമെന്നു,
മനസ്സിൽ നിറയെ മൗനമെന്നു
ഒന്നു മാറ്റി പിടിച്ചാൽ
ഫേസ് ബുക്കിൽ അക്കൗണ്ട് ഇല്ലാത്ത
വാട്ട്സാപ്പ് ഗ്രൂപ്പ് ഇല്ലാത്ത
ഇൻസ്റ്റാഗ്രാം കണ്ടിട്ടേയില്ലാത്ത
നൊസ്റ്റാൾജിയ എന്ന ബോൻസായി
മരത്തിന്റെ വേരുകൾ
അറുത്തുമാറ്റി........
മഴയെയും മഞ്ഞിനേയും മറവിയുടെ
ചവറ്റു കുട്ടയിൽ എറിഞ്ഞു
ചിന്തകളെ ഊതി വീർപ്പിക്കാത്ത
മനസ് ഒരു നാനോ സിം
ആയി ചുരുങ്ങി പോയിരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.