ADVERTISEMENT

ആമാശയം കീറും അന്ധവേഗത്തിൽ 

മിന്നിയ ഇടിത്തീയാം വിശപ്പ്,

അതെന്നുടെ കൂടെപ്പിറപ്പ്....

ഒരുപിടിയരിപോലും എനിക്കവകാശ 

മില്ലെന്നറിവ് മറന്നത്,                

അതെന്നുടെ അറിവുകേട്..

അമ്മതൻ കരസ്പർശം 

കൊടും വേനലിൽ ഒരു കുളിർ 

കാറ്റായ് തഴുകിയ ജനനവും...

വെളിച്ചത്തിൻ കാവലാളിൻ  

കരാള ഹസ്തങ്ങൾ അടി മുതൽ 

മുടിവരെ തഴുകിയ മരണവും..

"ഇതിനിടയിൽ ഞാൻ കണ്ട ഈ ലോകമോ 

ദൈവത്തിന്റെ സ്വന്തം നാട്..."

മധുവെന്നൊരു വിളിക്കു ഞാൻ 

ഒരുപാടു കാതോർത്തിരുന്നു...

പക്ഷെ, ആ വിളി ഞാൻ 

മുറവിളിയായി കേൾക്കുന്നുവിന്ന്

മണ്ണിനു മതിൽകെട്ടി കാവലാൾ 

ചമയുന്ന മാനവ ഒന്നോർക്കുക

“ആറടി മണ്ണുമാത്രം നിനക്കും 

ഈ എനിക്കും ..”

Content Summary: Malayalam poem ' Madhu - Visappinte Peru ' by Ajith Chakkuvilayil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com