ADVERTISEMENT

ആകാശനെരിപ്പോടിലൂതികാച്ചിയ

പൂനിലാ വെള്ളിത്തിരി വെട്ടത്തിൽ

ഓർമ്മ കുതിർന്നീറനാം പുളിനത്തിൽ

കളിമാനസം നിറച്ച  മൺതോണി

തൂമഞ്ഞു വിട്ടകന്ന ബാല്യപുലരിതൻ

ഓർമ്മമുഖം തേടി വീണ്ടും തുഴഞ്ഞു

സന്ധ്യാംബരം അന്തിവെയിലിലുരുക്കിയ

കുങ്കുമചാന്തിന്റെകുറിയണിഞ്ഞോടും

ആഴിത്തിരയിൽ ഓർമ്മമുഖം നുരഞ്ഞിളകി

പ്രണയമാനസം ചാരിയ മൺതോണി

വിരഹനിശ്വാസ ശോകരേഖയിലൂടെ

മഴപെയ്തു മാഞ്ഞമേഘങ്ങളെ തേടി
 

രാക്കുടം ചീന്തി ഇരുളൊഴുകിയ

വിസ്തൃത സാഗര മേനിയിൽ

താരാംഗനമാർ മൺതോണിയെ

പൊന്നരിവാളമ്പിളിയിലേക്കു തുഴഞ്ഞു

മാനത്തെ മണിമേഘപതംഗങ്ങൾ

മൺതോണി തുഴയുമെൻ പ്രിയന്റെ 

തോരാത്ത നീർമണി നാദം പൊഴിച്ചു

ശതകോടി സ്വപ്നങ്ങൾ നിറച്ചു

പിറകോട്ടൊഴുകിയ മോഹത്തോണി

കാലനദി വറ്റിയ കൽപടവിൽ നിന്നു
 

Content Summary: Malayalam Poem ' Manthoni ' written by Sajith Kumar N.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com