ADVERTISEMENT

നിശബ്ദരായിരുന്നൊരാ.. 

ലോകരാജ്യങ്ങളോടവർക്കേണൂ..

ഇനിയെങ്കിലും, ഞങ്ങളെയൊന്നു നോക്കൂ....

ഞങ്ങളിലേക്കൊന്നു നോക്കൂ.....

ഒരു ബാലനതാ.. വിരൽ ചൂണ്ടുന്നു


ഈ സമൂഹത്തിനു നേർ....

ചോദ്യമുന്നയിച്ചവൻ,

ഞങ്ങളാണോ....? തീവ്രവാദികൾ!!

ഞങ്ങളാണോ....? തീവ്രവാദികൾ!!

ലോക മനുഷ്യരെ ഒന്നുണരൂ...

ഞങ്ങൾക്കുവേണ്ടിയൊന്നുണരൂ....
 

കാട്ടാള ഭരണം കൊന്നു തള്ളിയ 

സ്നേഹങ്ങളതാ... രണ ഭൂമിയിൽ,

ജീവനറ്റുകിടപ്പൂ.....

യാ ശഹീദ്.... യാ ശഹീദ്.
 

ഒരു ബാലികയതാ....

ശബ്ദമുയർത്തുന്നു......

നീതി നിഷേധങ്ങൾക്കു മേൽ

മുഷ്ടിയുയർത്തി ഗർജിക്കുന്നു,
 

അവൾ മൊഴിയുന്നു നിഷ്കളങ്ക 

ശബ്ദത്തോടെ... ഞങ്ങൾ സിംഹങ്ങളാണ്..

വേട്ടക്കാർ വെറും കള്ളന്മാരാണെന്ന്.

ഒരു കണിക പോലും കരുണയില്ലാ... 

ഹൃദയങ്ങളാണവരെന്ന്.
 

മരിച്ചു വീഴുമ്പോഴുമാ കുഞ്ഞു ചുണ്ടുകൾ 

വിതുമ്പി തോൽക്കില്ല ഞങ്ങൾ തോൽക്കില്ല.

അഖ്സാ പള്ളിയിലിനിയും ഷുക്രിന്റെ സൂജൂദിൻ 

നൈറ്റിത്തടങ്ങൾ ചുംബിച്ചു കൊണ്ടിരിക്കും.
 

Content Summary: Malayalam Poem ' Palestine Vilaapa Kaavyam ' written by Fasna P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com