ADVERTISEMENT

നീ നടന്ന

വഴിത്താരയിലുടനീളം,

നീ മറന്ന ഓർമകളുടെ

ചിതറിയ കടങ്കഥകൾ

ബാക്കിനിൽപ്പൂ.
 

ഇടവഴികൾ പലതുണ്ടെലും 

ഇടറിയപാദങ്ങളനക്കമില്ലാതെ നിൽപ്പു.

ഇടനേരമിങ്ങനെ നിൽക്കേ...

ഇടനെഞ്ചൊന്നറിയാതെ പിടഞ്ഞു...
 

മങ്ങിയ മിഴികളിൽ

ദൃശ്യമല്ലാത്ത ചിലത്

ദൃശ്യമാകും വിധം

മുന്നിൽ നിൽക്കേ..

ഒരുവേള ചലനമറ്റ പാദങ്ങളൊന്ന്

പിന്തിരിഞ്ഞു..
 

സുഗന്ധമുള്ള ഓർമ്മകൾ 

ഇന്നുമുണ്ടെന്നാലും..

ഉയരങ്ങളിൽ... 

ഉയരങ്ങളിലെത്തി നിൽക്കേ..

ചിലതെല്ലാം

ഒഴിവാക്കപ്പെടുകയാണ്...
 

"കാലം തന്റെ യാത്ര തുടരുകയാണ്,

വരും കാലം സുഗന്ധമുള്ളതെല്ലാം

ദുർഗന്ധം വമിക്കും.."
 

Content Summary: Malayalam Poem ' Ee Vazhitharayil ' written by Nidhinkumar J. Pathanapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com