ADVERTISEMENT

ഇന്നിനി വീട്ടിൽ ചെന്ന് കയറുമ്പോൾ എന്താവും പുകില്. ആലോചിക്കുമ്പോൾ തന്നെ സന്തോഷിന് ടെൻഷൻ ആയി. എന്റെ പേരിൽ മാത്രമേ ഇപ്പൊൾ സന്തോഷം ഉള്ളു. സന്തോഷം ഉള്ള ഒരു ദിവസം അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. എന്റെ ദൈവമേ! എവിടെന്നാ ഇതിന്റെ ഒക്കെ തുടക്കം. അയാൾ ആലോചനയിൽ മുഴുകി. മോൻ ഉണ്ടായതിൽ പിന്നെ ആണ് ജീവിതം ഇങ്ങനെ മാറി പോയത്. പ്രണയവിവാഹം ആയത് കൊണ്ട് അച്ഛനമ്മമാർ തീരെ വരാറെ ഉണ്ടായില്ല വീട്ടിലേക്ക്. മോൻ ഉണ്ടായപ്പോൾ എല്ലാം മാറി. ആദ്യം അമ്മുന്റെ അച്ഛനുമമ്മയും വന്നു. സത്യത്തിൽ അതൊരു ആശ്വാസം ആയിരുന്നു. ഞങ്ങൾക്ക് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ലായിരുന്നു കുട്ടിയെ നോക്കുന്നതിനെ കുറിച്ചു. കുട്ടിക്ക് ആദ്യമായി എക്കിൾ വന്നപ്പോൾ ഡോക്ടറുടെ അടുത്തേക്ക് ഓടിയ ആൾക്കാരാ ഞങ്ങൾ രണ്ടു പേരും. അയാൾ അറിയാതെ ചിരിച്ചു പോയി.

അപ്പോളാണ് അവിടേക്ക് ശ്യാമ വന്നത്. "എന്താടോ ഒറ്റയ്ക്ക് ഇരുന്ന് ചിരിക്കുന്നെ. ഷെയർ ചെയ്യാൻ പറ്റുന്ന വല്ലതും ആണെങ്കിൽ പറ ഞങ്ങളും കൂടാം." അപ്പോളാണ് പുറകിൽ വരുന്ന വരുണിനെ സന്തോഷ് കണ്ടത്. "നിങ്ങൾ രണ്ട് പേരും ഇപ്പോ കുട്ടിയൊന്നും വേണ്ട എന്ന് വെച്ചിരിക്കുകയല്ലേ. എനിക്ക് എന്തിന്റെ കേടായിരുന്നു എന്നാ ഇപ്പൊ ആലോചിക്കുന്നെ. വീട്ടിൽ പോകുന്നതിനെ കുറിച്ചു ആലോചിക്കുമ്പോൾ തന്നെ ടെൻഷൻ ആവുന്നു." "അപ്പോൾ നീയല്ലേ പറഞ്ഞത് അവളുടെ പേരന്റ്‌സ് വന്നു എല്ലാം നോർമൽ ആയി എന്നൊക്കെ. പിന്നെന്ത് പറ്റി രമണ?" വരുണ്‍ ചോദിച്ചു.

Read also: തളർന്നു കിടക്കുന്ന അമ്മയെ നോക്കാൻ പുതിയ ഹോംനഴ്സ്; അപ്പന്റെയും മകന്റെയും ജീവിതം മാറിമറിഞ്ഞു

"എടാ ഇപ്പോ എന്റെ പേരന്റസ് കൂടി വന്നടാ. അവർ തമ്മിൽ മുട്ടൻ അടിയാ. എന്നും പോയി അത് സോൾവ് ചെയ്യുന്നതാ എന്റെ ഇപ്പോഴത്തെ പണി." അവർ രണ്ട് പേരും ചിരി അടക്കാൻ പാട് പെട്ടു. "എടാ ഇതൊക്കെ സിംപിൾ അല്ലെ. അവർ കുറച്ചു ദിവസം കഴിഞ്ഞാൽ പോകില്ലേ. പിന്നെന്താ പ്രശ്നം?" "അവർ എപ്പോളാ പോകുന്നേ." ശ്യാമ ഇടപെട്ടു. "അതിന്റെ ലക്ഷണമൊന്നും കാണുന്നില്ല. ഞാനൊന്നും ചോദിച്ചുമില്ല അവർ ഒന്നും പറഞ്ഞതുമില്ല." സന്തോഷ് പറഞ്ഞത് കേട്ട് അവർ രണ്ട് പേരും പൊട്ടിച്ചിരിച്ചു പോയി. "എടാ മോനെ, സന്തോഷ് ഭാർഗവാ നിന്റെ പ്രശ്നം എന്താണെന്ന് അറിയോ? നിനക്ക് എല്ലാത്തിനെയും പേടിയാ. അച്ഛനെ പേടി അമ്മയെ പേടി. അമ്മുനേം പേടി. ഇനി മോൻ വലുതായാൽ അവനേം പേടിയാകുമോ. അതോ ഇപ്പോളെ പേടിയാണോ അവനേം. നീ ഇപ്പോൾ കയറി കളിച്ചില്ലെങ്കിൽ നിന്റെ ഫാമിലി ലൈഫ് കട്ടപൊകയാണ് മോനെ. നീ കുറച്ചു ദിവസം വർക് ഫ്രം ഹോം എടുത്തു വീട്ടിൽ പോയിരുന്ന് അവളുടെയും കുട്ടിയുടെയും കാര്യം നോക്ക്. എന്നിട്ട് അവിടെ വന്ന ആൾക്കാരെ അടിച്ചു പുറത്താക്ക്. അല്ലെങ്കിൽ അവർ നിങ്ങളെ രണ്ടാക്കും. ഇപ്പോ പിടിച്ചാൽ നിനക്കു നിന്റെ കുടുംബത്തെ രക്ഷിക്കാൻ പറ്റും ഇല്ലെങ്കിൽ പോയി അനുഭവിക്ക്." ശ്യാമ അതും പറഞ്ഞു കഫെറ്റീരിയയിൽ നിന്ന് ഇറങ്ങിപ്പോയി.

Read also: ' അമ്മ വിവാഹം കഴിക്കണം, എന്നിട്ടേ എനിക്കൊരു ജീവിതമുള്ളു...', മകളുടെ വാക്കുകൾ ഇടിത്തീ പോലെ അവർക്കു തോന്നി

വരുണും സന്തോഷും മുഖത്തോടു മുഖം നോക്കി സ്തംഭിച്ചു ഇരുന്ന് പോയി. അവൾ പറഞ്ഞതിലും കാര്യം ഉണ്ട്. സന്തോഷ് ചിന്തിച്ചു. ഞാൻ ഇങ്ങനെ പ്രശ്നങ്ങളിൽ നിന്ന് പേടിച്ചു ഓടിയിട്ട് കാര്യം ഇല്ല. അയാൾ രണ്ടും കൽപ്പിച്ചു വർക് ഫ്രം ഹോം റിക്വസ്റ് ബോസിന് കൊടുത്തു വീട്ടിലേക്ക് പുറപ്പെട്ടു. ഫ്ലാറ്റിന്റെ പാർക്കിങ്ങിൽ എത്തിയപ്പോൾ തന്നെ ചെറിയ ഒരു പരിഭ്രമം അയാളെ പിടികൂടാൻ തുടങ്ങി. വേണ്ട ധൈര്യമായി മുന്നോട്ട് തന്നെ. അയാൾ ബെൽ അടിച്ചതും അച്ഛനാണ് വന്ന് വാതിൽ തുറന്നത്. "ങാ! തിങ്കളാഴ്ച നീ ലീവ് എടുക്കണം. മോനെ നമുക്ക് വീട്ടിലേക്ക് കൊണ്ട് പോകാം. അവിടെ തറവാട്ട് ക്ഷേത്രത്തിൽ.." "അത്‌ വേണ്ട!" കുറച്ചു ഉറക്കെ തന്നെ സന്തോഷ് അത് പറഞ്ഞു. ഭാർഗവൻപിള്ള ആദ്യമായാണ് മോന്റെ ഇങ്ങനെയുള്ള പ്രതികരണം കാണുന്നത്. അമ്മ അത് കേട്ട് ഓടി വന്നു. "മോനെ നീ അച്ഛനെ ധിക്കരിച്ച് സംസാരിച്ചു തുടങ്ങിയോ. എല്ലാം തലയണ മന്ത്രത്തിന്റെ മിടുക്കാ." "അമ്മേ ഞങ്ങൾ മൂന്ന്‌ പേരും കൂടി കുറച്ചു ദിവസം കഴിഞ്ഞു അങ്ങോട്ട് വരാം. അമ്മൂമ്മ അവിടെ ഒറ്റക്കല്ലേ. ചെറിയമ്മ നോക്കിയാൽ ശരിയാവില്ല എന്ന് 'അമ്മ' ഇന്നലെ കൂടെ പറഞ്ഞതല്ലേ." അയാൾ പറഞ്ഞു. "ഓഹോ നീ ഞങ്ങളെ പറഞ്ഞയക്കുകയാണല്ലേ." അമ്മ കലിതുള്ളി. സന്തോഷ് ഒന്നും മിണ്ടാതെ അകത്തേക്ക് പോയി.

Read also: കടുത്ത നെഞ്ചുവേദനയുമായി ആശുപത്രിയിൽ, ഗ്യാസ് ട്രബിളെന്ന് ആശ്വസിപ്പിച്ച് ഡോക്ടർ; മരണം മുന്നിൽക്കണ്ട നിമിഷം

അമ്മു എന്റെ ആൾക്കാരെ ഞാൻ കൈകാര്യം ചെയ്തു. നീ നിന്റെ ആൾക്കാരേം പറഞ്ഞു വിട്ടോ. അതോ ഞാൻ പറയണോ? സന്തോഷിന്റെ മട്ടും ഭാവവും കണ്ടപ്പോൾ തന്നെ അമ്മു വേഗം പോയി അമ്മയോട് കാര്യം പറഞ്ഞു. സന്തോഷും മോനും മുറിയിൽ ഒറ്റയ്ക്കായി. അയാൾ മോനെ കുറെ നേരം നോക്കിയിരുന്നു. എന്റെ മോനെ നീ വലുതാവുമ്പോൾ ഞങ്ങൾ ഇങ്ങനെ ഒരു സീൻ ഉണ്ടാക്കില്ല. അത് ഞാൻ ഉറപ്പ് തരുന്നു. നിന്റെ അമ്മയുടെ കാര്യവും ഞാനേറ്റു. അവൻ മോണ കാട്ടി ചിരിച്ചു. എടാ മിടുക്കാ നിനക്ക് എല്ലാം മനസിലാവുന്നുണ്ട് അല്ലെ. ഇനിയാണ് നമ്മൾ ജീവിക്കാൻ പോകുന്നത് മോനെ. നമ്മൾ മൂന്ന് പേരും എല്ലാ സന്തോഷവും ദുഃഖവും പങ്കുവെച്ചു ജീവിക്കും. നിനക്ക് ഏറ്റവും നല്ല പേരന്റ്സ് ആയിരിക്കുമോ ഞങ്ങൾ എന്ന് അറിയില്ല. പക്ഷെ ഞങ്ങൾ പരമാവധി ശ്രമിക്കും നിന്റെ സന്തോഷത്തിന് വേണ്ടി.

Content Summary: Malayalam Short Story ' Kudumbasamgamam ' Written by Shiju K. P.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com