ADVERTISEMENT

യാത്രപറയാതെപോയവർ

അവർ

ഒമ്പതുപേർ,

ഒരമ്മപെറ്റമക്കളായിരുന്നില്ല!

ജീവിതത്തിനിടയിലെപ്പോളോ

ഒരു കുടുംബമായവരായിരുന്നു.
 

ഒരോണമുണ്ണാൻ

വ്യാഴവട്ടങ്ങൾ

ഇലനുള്ളിനടന്നതാണവർ!
 

ജീവിതവളവിൽനിന്ന്

ഓർമ്മക്കൊക്കയിലേക്ക്

മറിഞ്ഞുവീഴാൻ

എന്തെളുപ്പമാണ്!
 

മനസ്സിലെ

ആഘോഷക്കൊടികൾ

കറുപ്പോളം

താഴ്ത്തിക്കെട്ടാം;

ഹൃദയമുള്ളവരാകാം.
 

പ്രിയപ്പെട്ടവരുടെ

നോവിനു

കൊക്കയെക്കാളാഴമുണ്ടാകും,

ഒപ്പമാകാം
 

പൂക്കളാകാനൊരുങ്ങി

പൂക്കളങ്ങളില്ലാതെ

ഇറുത്ത പൂക്കൾ നെഞ്ചിലേറ്റി

തിരികെവന്നവരേ,

വിട!
 

Content Summary: Malayalam Poem ' Kokkayil ' Written by Kinav

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com