ADVERTISEMENT

ഓണം പടികടന്നുപോവുന്നൂ,

കണ്ണീരിൽ മുങ്ങിയ മുഖം

കാണാനാവാതെയിഷ്ടന്മാർ

കണ്ണു തുടയ്ക്കുന്നൂ ഗദ്‌ഗദ

ത്താൽ പിച്ചുംപേയും പറയുന്നൂ.

പ്രാരബ്ധങ്ങളിൽ

മുങ്ങിത്താണവർ

മുറിവേറ്റവർ,ജീവിതത്തിൻ

മോഹവലയങ്ങൾ സ്വപ്നം

കാണാൻ കഴിയാത്തോർ

അവർക്കുയിരുമാശയുമായ്

വരുമൊരു മാബലിത്തമ്പുരാൻ

വിടവാങ്ങുന്നൂ വേർപെടുന്നൂ
 

ആഹ്ലാദവേളയിലൊന്നായവർ

ഒന്നിച്ചുണ്ടവർ, ഒരുമയെന്തെ

ന്നറിഞ്ഞവർ, ഓണമൊരു

മഹോത്സവമല്ല, ജീവിതപ്പാതയിൽ

പ്രതീക്ഷതൻ ഫലസിദ്ധി

യെന്നകവും പുറവും

അനുഭവിച്ചവർ, വേർപെട്ടു

പോകുമാമഹാ സൗഭാഗ്യത്തെ

നെഞ്ചേറ്റിയവർ

ഇനിയീകാത്തിരിപ്പിന്റെ കഠിന

വഴികൾ താണ്ടാൻ യോഗമുണ്ടോ

യെന്നു സംശയിക്കുന്നൂ.
 

തിരിഞ്ഞു നോക്കി കൈ വീശി

പ്പോകുമോണമോ പറയുന്നു:

വർഷാവർഷമിങ്ങനെതന്നെയല്ലേ

വിഷമിച്ചിടായ്ക വരും വസന്തം

വരാതിരിക്കുമോ നിശ്ചയം.

പ്രതീക്ഷയല്ലേ ജീവിതം

ഇടയ്ക്കുള്ളൊരു കൊടിയേറ്റ

മീയോണവും വിഷുവും മറ്റും മറ്റും.

ഓർമകൾക്കെന്നും ജീവനേകും

പൊന്നോണമേ വിട, കരളിൽ

നീയല്ലോ വിശ്രമിക്കുന്നൂ.
 

Content Summary: Malayalam Poem ' Thirichu Pokumbol ' Written by Mohandas K.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com