ADVERTISEMENT

ചിരിച്ചും കരഞ്ഞും ഒരു ഭ്രാന്തനെപ്പോലെ

നിന്റെ തെരുവുകളിൽ ഞാൻ നടക്കുന്നു...

ഞാൻ എല്ലാവരുടെതുമാണ്,

എന്നാൽ ആരും എന്റേതല്ല, 

എന്ന സത്യവും ഞാനറിയുന്നു 
 

നിനക്കു തണലായിരിക്കുവാൻ വേണ്ടി

പൊള്ളുന്ന വെയിലിൽ ഞാൻ നടന്നു....

നിന്റെ വിശപ്പു മാറ്റുവാൻ വേണ്ടി 

ഞാൻ പട്ടിണി കിടന്നു 
 

എന്നിട്ടും നീ എന്തേ...

കറുത്ത മേഘങ്ങൾക്കിടയിലൂടെ മാത്രം 

ചന്ദ്രനെ കാണുന്നു...?

നിശബ്ദമായ കാറ്റിന്റെ ശബ്ദം മാത്രം കേൾക്കുന്നു...?
 

സ്നേഹിതേ....

എനിക്കറിയാം നീ എന്റെ അടുത്തുതന്നെ ഉണ്ടെന്ന്...

എനിക്ക് കാണാൻ കഴിയുന്നില്ലെങ്കിലും..

നിന്റെ സുഗന്ധം ഞാൻ മണക്കുന്നു..

ഒരു ഭ്രാന്തനായി അലയുന്നു.....
 

Content Summary: Malayalam Poem ' Snehithe ' Written by Rafi Mannur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com