മലയാളത്തിന്റെ മഹാനടൻ – ജെ. ബി. എടത്തിരുത്തി എഴുതിയ കവിത
Mail This Article
×
മാമല നാടിനു മലയാള നാടിനു
മാലോകരറിയുന്ന കുട്ടിയുണ്ട്
മഹാനടനത്തിൻ മുടിചൂടാ മന്നനായ്
മുത്തായ മാണിക്യം മമ്മൂക്ക
വാത്സല്യമുള്ളൊരു വല്ല്യേട്ടനും
കാഴ്ചയിൽ സുന്ദരകോമളനും
വെള്ളിമലയിലെ രാജാവും
കോട്ടയം കുഞ്ഞച്ചൻ പോക്കിരിയും
ഇന്ദ്രപ്രസ്ഥം അടക്കിയവൻ
ഇനിയും കഥകൾ തുടരുന്നവൻ
ഈ തണലിൽ ഇത്തിരിനേരം
ഇതിലെ ഇനിയും വന്നുപോയി.
ആളൊരുങ്ങി അരങ്ങൊരുങ്ങി
ആയിരം കണ്ണുകൾ തിരഞ്ഞിറങ്ങി
ആവനാഴിയിൽ വീണ്ടും വാർത്തകളായി
ആൺകിളിയുടെ താരാട്ടുമായി.
രാരീരം പാടീടും ഗീതമായും
രാക്കുയിലിന്റെ രാഗസദസ്സിൽ
പൂവിനു പുതിയൊരു പൂന്തെന്നലായി
യാത്ര തുടരുന്ന കാണാകുയിൽ
വടക്കൻവീരനായി ഗാഥകളും
പടയണിയനുബന്ധമുന്നേറ്റവും
വിൽക്കാനുള്ള സ്വപ്നങ്ങളും
യവനിക തുറന്നാൽ ഭീഷ്മരാകും.
English Summary: