ADVERTISEMENT

ഓർമ്മതൻ പൂമരം ആടിയുലഞ്ഞപ്പോൾ 

കാറ്റെയ്‌ത നീർമണി മുത്ത് 

കണ്ണിൽ പതിച്ചെന്റെ കവിളിൽ തലോടി 

നെഞ്ചകതീയിൽ ഹവിസ്സായി
 

പൊങ്ങിപ്പറന്നൊരാ ധൂമങ്ങൾക്കാകെയും 

അച്ഛന്റെ സ്നേഹ സുഗന്ധം 

തോളിൽ കിടത്തി തലോടിയെൻ ശ്വാസത്തെ 

കാത്തപ്പോൾ ഞാൻ കൊണ്ട ഗന്ധം 
 

കാലത്തിനൊപ്പം നടന്നു തെളിയുവാൻ 

നേർവഴി കാട്ടിയ പുണ്യം 

മാതാ പിതാ ഗുരു രാജ്യം ദൈവം എന്നെന്നെ 

തിരുത്തിയ ജ്ഞാനം 
 

നന്മയെന്നാൽ അച്ഛൻ സ്നേഹമെന്നാൽ അച്ഛൻ 

കലാകാരൻ ആരെന്നാൽ അച്ഛൻ 

വിനയമതച്ഛൻ സൗമ്യവും അച്ഛൻ 

മൃദുഭാഷിയാരെന്നാൽ അച്ഛൻ
 

മങ്ങാതെ മറയാതെൻ അംബര മുറ്റത്ത് 

എന്നും തെളിയുന്ന ജ്യോതി 

കണ്ണീർ തളിച്ചൊരു രാജമല്ലിപ്പൂവാൽ എൻ 

അച്ഛനെന്നും പുഷ്പാഞ്ജലി

English Summary:

Malayalam Poem ' Ente Achan ' Written by Raji Binesh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com