ADVERTISEMENT

ഒരുനാൾ അവൻ വന്ന്

കണ്ണ് കുത്തിപ്പൊട്ടിച്ചവന്റെ 

കരണത്തടിക്കുമെന്ന് 

അടിമ സ്വപ്നം കണ്ടു,
 

കണ്ണീരിൽ കുതിരാത്ത 

കാൽ ചങ്ങല,

മുതുകിൽ അടിയേറ്റ് 

ഉണങ്ങാത്ത മുറിവ്,

അടിമ പ്രണയത്തിന്റെ മുഖം 

ഹൃദയത്തോട് ചേർത്ത് 

പൊട്ടിക്കരഞ്ഞു,
 

ഹൃദയമില്ലാത്ത 

അസ്ഥികൂടങ്ങൾ

നരമാംസം തിന്നും 

ചുടുചോര കുടിച്ചും 

പകലിനെ പഴിപറഞ്ഞു,

വിൽപന ചന്തയിൽ 

അറവുമാടുകളെപ്പോലെ

അടിമ തല താഴ്ത്തി

മൗനമായി നിൽക്കുന്നു, 
 

വാക്കില്ലാത്തവൻ 

വാക്കുള്ളവന്റെ അടിമ, 

കണ്ണില്ലാത്തവൻ 

കണ്ണുള്ളവന്റെ അടിമ,

പണമില്ലാത്തവൻ 

പണമുള്ളവന്റെ അടിമ,

ആരോട് പരിഭവം പറയും

ജനിച്ചത് അടിമയാകാൻ 

ഭാരം ചുമന്ന് മരിക്കാൻ.
 

അടിമകൾ 

ജനിച്ചുകൊണ്ടേയിരിക്കും 

സ്വപ്നങ്ങൾ 

മരിക്കാതിരിക്കട്ടെ...

English Summary:

Malayalam Poem ' Adima ' Written by Joseph Pulikkottil

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com