ADVERTISEMENT

അറിയാതെ പോയ മഴ പറയാതെ വന്നൊരു 

പെരുമഴയായി.. പിന്നെ മഴപ്പാച്ചിലായി 

മുണ്ട..ക്കൈവിട്ട പ്രകൃതി തൻ 

താണ്ഡവം പാതിരാവിൽ-

ഉറ്റവരെങ്ങോ ഉടയവരെങ്ങോ...

ഉറ്റവരെങ്ങോ ഉടയവരെങ്ങോ 

കാണാമറയത്തായി 
 

ഉരുൾ പൊട്ടിയൊഴുകി ഹരിതസുന്ദരി 

ആർദ്രമാം മിഴികളിൽ മൺപുതച്ചുറങ്ങി 

ഉള്ളുപൊട്ടിയൊഴുകിയ 

വിങ്ങലോർത്തെടുത്തിടാൻ 

ആരോരുമില്ലാതെ പോയി.. ആ രാത്രി-

ആരോരുമറിയാതെ പോയി 
 

ഒരു പകൽവെട്ടത്തിലവർ പങ്കിട്ട-

വിലാസങ്ങൾ.. ആറടിമണ്ണിൽ-

എരിഞ്ഞമർന്നപ്പോൾ 

മധുര സ്വപ്‌നങ്ങൾ മഴയിലലിഞ്ഞു 

സ്‌മൃതികളിൽ ചേർക്കുവാനാ....

മനസ്സും മണ്ണിലലിഞ്ഞു 

English Summary:

Malayalam Poem ' Mazhappachil ' Written by Pradeep Puthiyeduthu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com