ADVERTISEMENT

നീ പിഴുതെറിഞ്ഞൊരെൻ മോഹവള്ളിയാണീ 

പാതയോരത്ത് വാടിക്കിടന്നതുമേതോ 

വഴിപ്പോക്കനെന്ന് തോന്നിച്ചൊരാൾ

മഴയായി വന്നതും തണലായി നിന്നതും....

തൂമഞ്ഞിൻ പുതപ്പാലേ മൂടിപ്പുതച്ചതും
 

ഹിമകണങ്ങളെന്നിൽ തട്ടിത്തെറിപ്പിച്ചെ-

ന്നുടലാകെയാരോ പുളകിതമാക്കിയും..

കുളിർക്കാറ്റായി വീശിയെൻ 

സ്വപ്നലതയിലെ പൂമണമൊന്നാകെ

കവർന്നെടുത്തും കൊണ്ടെങ്ങോ മറയും 

ചോരനായ് നിന്നതും....
 

സ്വപ്നങ്ങൾ നരച്ച കണ്ണിൻ തടങ്ങളിൽ 

ബഹുവർണ്ണചിത്രങ്ങൾ വാരിവിതറിയും...

നേർത്തു മിടിക്കുമെൻ നെഞ്ചകത്തിലൊരു

കൂടൊന്ന് കൂട്ടാനായ് കാത്തിരിക്കുന്നതും..

മരവിച്ച സ്വപ്നങ്ങൾക്ക് കൂട്ടിനായെന്റെ 

മനസിന്റെ ഓരത്ത് തീ കാഞ്ഞിരിപ്പവൻ....

English Summary:

Malayalam Poem ' Nee Pizhutherinjoren Mohavalli ' Written by Sreepadam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com